കണ്ണൂരില്‍ എസ്എഫ്‌ഐ-എബിവിപി സഖ്യം; എസ്എഫ്‌ഐ ജില്ലാ നേതൃത്വം കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപണം

കണ്ണൂരില്‍ എസ്എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യം
കണ്ണൂരില്‍ എസ്എഫ്‌ഐ-എബിവിപി സഖ്യം; എസ്എഫ്‌ഐ ജില്ലാ നേതൃത്വം കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപണം

പാനൂര്‍: കണ്ണൂരില്‍ എസ്എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യം. കൊളവല്ലൂര്‍ പി.ആര്‍. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് സഖ്യമുണ്ടാക്കിയത്. സംഭവം വിവാദമായതോടെ സിപിഎം ഇടപെട്ട് വിജയിച്ച എസ്എഫ്‌ഐ ഭാരവാഹികളെ രാജിവെയ്പ്പിച്ചു. 

എസ്എഫ്‌ഐ  14, യുഡിഎസ്എഫ്11, എബിവിപി  8 എന്നിങ്ങനെയായിരുന്നു സീറ്റ് നില. എബിവിപിക്ക് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എബിവിപി എസ്എഫ് ഐയെ പിന്തുണക്കുകയും എസ്എഫ്‌ഐ വിജയിക്കുകയും ചെയ്തു.

ചെയര്‍മാന്‍ സീറ്റില്‍ മാത്രമായിരുന്നില്ല പരസ്പര സഹായം. എസ്എഫ്‌ഐ മത്സരിച്ച സീറ്റുകളില്‍ എബിവിപിയും എബിവിപി മത്സരിച്ച സീറ്റില്‍ എസ്എഫ്‌ഐയും മത്സരിച്ചിരുന്നില്ല. ഈ സമയത്തൊന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം ഇടെപട്ടിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എസ്എഫ്‌ഐ മനപ്പൂര്‍വ്വം എബിവിപിയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് മറ്റ് സംഘടനകള്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com