പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി 

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്ര്ണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനിടെയാണ് മുന്‍ ഉപരാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തത്
പോപ്പുലര്‍ ഫ്രണ്ട് വേദിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി 

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗവും ഇസ്ലാമിക് ചെയറും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു പരിപാടിയ സംഘടിപ്പിച്ചേതെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നളന്ദാ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരുന്നു.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്ര്ണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതിനിടെയാണ് മുന്‍ ഉപരാഷ്ട്രപതി പരിപാടിയില്‍ പങ്കെടുത്തത്. വൈക്കം സ്വദേശി അഖിലയുടെ  എന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതെ സമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍  പങ്കെടുത്തില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് ഹമീദ് അന്‍സാരി നേരത്തെ പറഞ്ഞിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് അസ്രത്ത് ആയിഷ എന്നപേരില്‍ സ്ത്രീകള്‍ക്കായി ഒരു റിസര്‍ച്ച് ലൈബ്രറിക്ക് തുടക്കമിടാനും തീരുമാനമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com