ബിഡിജെഎസിന് പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ എന്തിന് സ്വാഗതം ചെയ്യാതിരിക്കണം: കാനം

 അവരൊക്കെ ഇടതുപക്ഷത്തെ ഉപദ്രവിക്കാവുന്ന പരമാവധി ഉപദ്രവിച്ചു, എന്നിട്ടാണ് അധികാരത്തില്‍ വരുന്നത്
ബിഡിജെഎസിന് പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ എന്തിന് സ്വാഗതം ചെയ്യാതിരിക്കണം: കാനം

തിരുവനന്തപുരം: ബിഡിജെഎസിന് പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  അവരൊക്കെ ഇടതുപക്ഷത്തെ ഉപദ്രവിക്കാവുന്ന പരമാവധി ഉപദ്രവിച്ചു, എന്നിട്ടാണ് അധികാരത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ആ സാഹചര്യത്തില്‍ നിന്നും വ്യത്യാസം വരുന്നത് നല്ലതല്ലേ എല്‍ഡിഎഫിന്. അവര്‍ക്കൊക്കെ പുനര്‍വിചിന്തനം ഉണ്ടാകുകയാണെങ്കില്‍ ഞങ്ങള്‍ അതിനെ എന്തിന് സ്വാഗതം ചെയ്യാതിരിക്കണം.കാനം പറഞ്ഞു. 

ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും ഇടതുപക്ഷമാണ് ബിഡിജെഎസിന് പറ്റിയ ഇടമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 

ബോര്‍ഡ്-കോര്‍പ്പറേഷന്‍ പദവികള്‍ ഇതുവരേയും നല്‍കാത്തതിന്റെ പേരില്‍ ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് ബിഡിജെഎസ്. കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎയുടെ വേങ്ങര തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന ഘടകം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അമിത് ഷാ പങ്കെടുക്കുന്ന ബിജെപിയുടെ ജനരക്ഷാ യാത്രയിലും പങ്കെടുക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com