എ.കെ ആന്റണി വലിയ മനസ്സുള്ളയാള്‍; ഒരുപാട് സഹായിച്ചിട്ടുണ്ട്: സുരേഷ് ഗോപി

ഇക്കാര്യം  താന്‍ വെളിപ്പെടുത്തുന്നില്ല. ആന്റണി തന്നെ പറയണം
എ.കെ ആന്റണി വലിയ മനസ്സുള്ളയാള്‍; ഒരുപാട് സഹായിച്ചിട്ടുണ്ട്: സുരേഷ് ഗോപി

തിരുവനന്തപുരം: വലിയ മനസ്സുള്ള ആളാണ് എ.കെ ആന്റണിയെന്നും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി എംപി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. ഇക്കാര്യം  താന്‍ വെളിപ്പെടുത്തുന്നില്ല. ആന്റണി തന്നെ പറയണം. സെക്രട്ടറേയറ്റിന് മുന്നില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്‌നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം 2003ലെ മുത്തങ്ങ സമരത്തില്‍ ചില വിഷ വിത്തുകള്‍ പങ്കാളികളായിരുന്നു. ആ സമരത്തിന് പിന്തുണ നല്‍കിയില്ല.കാട് കാടിന്റെ മക്കള്‍ക്ക് വിട്ടു കൊടുക്കണം. ആന,പുലി,കടുവ അടക്കമുള്ള മൃഗങ്ങളെപ്പോലെ ആദിവാസികള്‍ക്കുള്ളതാണ്. മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ നടക്കുന്ന മേഖലകളില്‍ പൊലീസിനു തലവേദനയാണ്.

ദിവാസികള്‍ കാടിന്റെ കാവല്‍ക്കാരാണ്. കൈയേറ്റക്കാര്‍ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയാണ്. തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം ആദിവാസി സ്‌നേഹം പറഞ്ഞിട്ട് കാര്യമില്ല. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും. അതിനാല്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കണമെന്നും സുരേഷ് ഗോപിപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com