തോമസ് ചാണ്ടി രാജിവെച്ച് ശശീന്ദ്രന് മന്ത്രിസ്ഥാനം മടക്കി നല്‍കണം; എന്‍സിപിയില്‍ പടയൊരുക്കം തുടങ്ങി

കേരളത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി 29ന് നേതാക്കളെ ശരദ്പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന്‍, തോമസ്ചാണ്ടി, ടിപി പീതാംബരന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടക്കുക
തോമസ് ചാണ്ടി രാജിവെച്ച് ശശീന്ദ്രന് മന്ത്രിസ്ഥാനം മടക്കി നല്‍കണം; എന്‍സിപിയില്‍ പടയൊരുക്കം തുടങ്ങി

കോഴിക്കോട്: അന്വേഷണം നേരിടുന്ന എന്‍സിപി മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എന്‍സിപി കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കും. ഏഴ് ജില്ലാ പ്രസിഡന്റുമാരൂും പത്തോളം സംസ്ഥാന ഭാരവാഹികളും കത്തില്‍ ഒപ്പുവെയ്ക്കാന്‍ സന്നദ്ധരായിട്ടുണ്ട്.

കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരുടെ കൂട്ടായ തീരുമാനത്തിന്റെ  ഭാഗമായാണ് രാജി ആവശ്യമടങ്ങിയ കത്ത് പുറത്തിറക്കുന്നത്. കൂടാതെ മാസങ്ങളായി ചേരാതെയിരുക്കുന്ന സംസ്ഥാന സമിതി യോഗം ചേരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതേസമയം കേരളത്തിലെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി 29ന് നേതാക്കളെ ശരദ്പവാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എകെ ശശീന്ദ്രന്‍, തോമസ്ചാണ്ടി, ടിപി പീതാംബരന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടക്കുക

ശശീന്ദ്രന്‍ രാജിവെച്ചതിന് പിന്നാലെയാണ് തോമസ് ചാണ്ടി മന്ത്രിയായത്. ചാണ്ടി കൂടി രാജിവെച്ചാല്‍ എന്‍സിപിക്ക് മന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് പാര്‍ട്ടിയിലെ തോമസ് ചാണ്ടി വിഭാഗം പറയുന്നത്. ഗ്രൂപ്പ് പോരിന്റെ പേരില്‍ ആകെയുള്ള മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ഇവര്‍ പറയുന്നു. പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയ ശേഷം മതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മതിയെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം എന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com