തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം; മന്ത്രി സ്ഥാനത്ത് തുടരുന്നത് അധാര്‍മികം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല

വിഎസ് പറഞ്ഞ പ്രമാണിമാര്‍ പിണറായിയാണോ കോടിയേരിയാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട് - തോമസ് ചാണ്ടി മന്ത്രി സ്ഥാനത്തു തുടരുന്നത് അധാര്‍മികം 
തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം; മന്ത്രി സ്ഥാനത്ത് തുടരുന്നത് അധാര്‍മികം; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് റവനന്യൂമന്ത്രിക്ക് കത്തുനല്‍കും. തണ്ണീര്‍ത്തടങ്ങള്‍ നിയമലംഘനത്തിന് വ്യക്തമായ തെളിവുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയതായി തോമസ് ചാണ്ടി സമ്മതിക്കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി മണ്ണിട്ട് നികത്തിയെന്ന് പറഞ്ഞാല്‍ കയ്യേറിയെന്ന് തന്നെയാണ് അര്‍ത്ഥം. മന്ത്രിയുടെ വാദങ്ങള്‍ ഇക്കാര്യത്തില്‍ യുക്തിക്ക് നിരക്കുന്നതല്ല. നെല്‍വയല്‍ തണ്ണീര്‍ത്തടം നികത്തിയ നടപടിയില്‍ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.


മാത്തുര്‍ ദേവസ്വം ഭൂമി വിലകൊടുത്താണ് വാങ്ങിയതെന്നാണ് മന്ത്രിയുടെ വാദം. ഇതും അംഗീകരിക്കാനാകില്ല. കളവ് ചെയ്യുന്നതുപോലയാണ് കളവ് മുതല്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയെന്നതും. ഇത്രയേറെ ആരോപണം ഉണ്ടായിട്ടും മുഖ്യന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിനെക്കാള്‍ കുറഞ്ഞ ആരോപണം ഉണ്ടായിട്ട് കുരുവിള രാജിവെച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ നിലം നികത്തിയത് വ്്യക്തമാക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മികമാണെന്നും ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നത് ചില പ്രമാണിമാര്‍ തീരുമാനിക്കുന്നത് കൊണ്ടാണെന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്.ആരാണ് പ്രമാണി. പിണറായി പ്രമാണിയാണോ കാര്യങ്ങള്‍ക്ക് തടസം നില്‍ക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com