പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ  സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂ??

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഈ യുവാവ് മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം തിരികെ വീട്ടിലെത്തി ചികിത്സയിലാണ്.
പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ  സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂ??

കൊച്ചി നഗരമധ്യത്തില്‍ ഷെഫീഖ് എന്ന യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായ സ്ത്രീകള്‍ കൂട്ടമായി ആക്രമിച്ച സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഈ യുവാവ് മൂന്നു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം തിരികെ വീട്ടിലെത്തി ചികിത്സയിലാണ്.

താന്‍ പുരുഷനായതുകൊണ്ടാണോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതെന്ന് ഷെഫീഖ് ചോദിക്കുന്നു. ഷെയര്‍ ടാക്‌സി സംവിധാനത്തിലൂടെ ബുക്ക് ചെയ്ത യൂബര്‍ ടാക്‌സി വിളിച്ച സ്ത്രീകള്‍ വണ്ടിയിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെ ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് െ്രെഡവറായ ഷെഫീഖിനെ മനുഷ്യത്വമില്ലാതെ മര്‍ദ്ദിച്ച് ജനമധ്യത്തില്‍ വെച്ച് വസ്ത്രമടക്കം കീറി നശിപ്പിച്ച് അപമാനിച്ചത്.

ദേഹമാസകലം ചതഞ്ഞരഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ശനിയാഴ്ച  ആ യുവാവ് ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും താന്‍ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് അറിയില്ല. നിയമം പോലും തനിക്ക് പിന്തുണ നല്‍കുന്നില്ല എന്ന് അറിയുമ്പോഴാണ് ഷെഫീഖിന് ഏറെ സങ്കടം. 

പട്ടാപ്പകല്‍ ജനമധ്യത്തില്‍ വെച്ചാണ് ഇയാള്‍ ഒരു കൂട്ടം സ്ത്രീകളാല്‍ ആക്രമിക്കപ്പെട്ടത്. മര്‍ദ്ദിക്കുക മാത്രമല്ല നഗര മധ്യത്തില്‍ വെച്ച് തന്റെ അടിവസ്ത്രം പോലും സ്ത്രീകള്‍ വലിച്ചൂരി ഷെഫീഖ് പറഞ്ഞു. പക്ഷെ ദിവസം മൂന്ന് കഴിഞ്ഞിട്ടും അവരെ  പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടും  തുടര്‍ നടപടി ഒന്നും എടുക്കാത്തത് താന്‍ െ്രെഡവര്‍ ആയത് കൊണ്ടാണോ അതല്ല പീഡനം എന്നത് സ്ത്രീകള്‍ക്കെതിരെ  സംഭവിക്കുമ്പോള്‍ മാത്രമാണോ സമൂഹവും അധികാരികളും ഇടപെടുകയുള്ളൂവെന്നാണ് ഷെഫീക് ചോദിക്കുന്നത്.

ആരോടും കലഹിക്കാതെ എന്നും സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാള്‍. പക്ഷെ തനിക്ക് ഇതുവരെ വ്യക്തമായിട്ടില്ല എന്തിനാണ് ആരോടൊ പക പോക്കുന്നത് പോലെ ആ സ്ത്രീകള്‍ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്ന്' ഷെഫീഖ് പറയുന്നു. ചുറ്റിലും ആളുകള്‍ കൂടി നില്‍ക്കുന്നുണ്ടെങ്കിലും ആരും ഇടപെട്ടില്ലെന്നും ഷെഫീഖ് പറയുന്നു. 

കല്ലെടുത്ത് തലയ്ക്കടിക്കുക, വസ്ത്രങ്ങള്‍ വലിച്ചൂരുക, അപകടകരമായി മുറിവേല്‍പ്പിക്കുക ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടാണ് ആക്രമം നടത്തിയ അന്ന് തന്നെ നാല് സ്ത്രീകളും സ്‌റ്റേഷനില്‍ നിന്ന് ജാമ്യമെടുത്ത് ഇറങ്ങിവന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച വീട്ടിലെത്തി വിശ്രമത്തിലാണ് ഇയാള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com