ഇത്തരക്കാരെ സുഡാപ്പി സഖാക്കള്‍/സഖാപ്പികള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? വിടി ബല്‍റാം

മതവിമര്‍ശനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബര്‍ സഖാക്കള്‍ ആരാണ്, മാര്‍ക്ക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിന്‍തോലിട്ട സുഡാപ്പികളോ
ഇത്തരക്കാരെ സുഡാപ്പി സഖാക്കള്‍/സഖാപ്പികള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? വിടി ബല്‍റാം

തിരുവനന്തപുരം: മതവിമര്‍ശനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബര്‍ സഖാക്കള്‍ക്കെതിരെ വി.ടി ബല്‍റാം എം.എല്‍.എ.

ഇവര്‍ യഥാര്‍ത്ഥത്തില്‍ മാര്‍ക്ക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിന്‍തോലിട്ട സുഡാപ്പികളോ ആണോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം. ഇത്തരക്കാരെ സുഡാപ്പി സഖാക്കള്‍/സഖാപ്പികള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്നും വി.ടി ഫേസ്ബുക്ക് പോസ്‌ററില്‍ ചോദിക്കുന്നു.
മതസംഘടനകള്‍ പരസ്പരം മത്സരിച്ച് നടത്തുന്ന സംഘടിത മതം മാറ്റങ്ങള്‍ക്കെതിരെ മീഡിയാവണ്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞത് ഡി.വൈ.എഫ്.ഐ നേതാവ് എം. സ്വരാജ് എം.എല്‍.എ ആയത് നന്നായെന്നും സൈബര്‍ സഖാക്കള്‍ നിവൃത്തിയില്ലാതെയാണെങ്കിലും ന്യായീകരിച്ചോളുമെന്നും ബല്‍റാം പറയുന്നു.

എന്നാല്‍ സമാനമായ ഒരാശയം പണ്ട് ഞാന്‍ പറഞ്ഞപ്പോള്‍, അതായത് മതങ്ങളെല്ലാം തന്നെ ഒരുകണക്കിന് പൊട്ടക്കിണറുകളാണെന്നും ഒരു പൊട്ടക്കിണറില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന തവളകളാവാതെ മതങ്ങളില്‍ നിന്ന് തന്നെ പുറത്ത് കടന്ന് മനുഷ്യരാവാന്‍ നോക്കിയാല്‍ വലിയ ആശ്വാസമാകുമെന്നും മുന്‍പ് പറഞ്ഞത് എടുത്തുവെച്ച് ഇലക്ഷന്‍ സമയത്ത് തനിക്കെതിരെ ഫേസ്ബുക്ക് പ്രചരണം നടത്തുകയായിരുന്നു തന്റെ നാട്ടിലെ സൈബര്‍ സഖാക്കളെന്നും വി ടി ബല്‍റാം പറയുന്നു
 

പോസ്റ്റിന്റെ പൂര്‍ണരൂപം

മതസംഘടനകള്‍ പരസ്പരം മത്സരിച്ച് നടത്തുന്ന സംഘടിത മതം മാറ്റങ്ങള്‍ക്കെതിരെ ഇന്നലെ മീഡിയാവണ്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞത് ഡിവൈഎഫ്‌ഐ നേതാവ് എം. സ്വരാജ് എംഎല്‍എ ആയത് നന്നായി. സൈബര്‍ സഖാക്കള്‍ നിവൃത്തിയില്ലാതെയാണെങ്കിലും ന്യായീകരിച്ചോളും.
എന്നാല്‍ സമാനമായ ഒരാശയം പണ്ട് ഞാന്‍ പറഞ്ഞപ്പോള്‍, അതായത് മതങ്ങളെല്ലാം തന്നെ ഒരുകണക്കിന് പൊട്ടക്കിണറുകളാണെന്നും ഒരു പൊട്ടക്കിണറില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്ന തവളകളാവാതെ മതങ്ങളില്‍ നിന്ന് തന്നെ പുറത്ത് കടന്ന് മനുഷ്യരാവാന്‍ നോക്കിയാല്‍ വലിയ ആശ്വാസമാകുമെന്നും മുന്‍പ് ഫ്രീ തിങ്കേഴ്‌സിന്റെ പാലക്കാട് സമ്മേളനത്തില്‍ ഞാന്‍ പ്രസംഗിച്ചതിനെ ഓര്‍മ്മവെച്ച് എടുത്തുവെച്ച് ഇലക്ഷന്‍ സമയത്ത് എനിക്കെതിരെ ഫേസ്ബുക്ക് പ്രചരണം നടത്തുകയായിരുന്നു എന്റെ നാട്ടിലെ സൈബര്‍ സിപിഎമ്മുകാര്‍. അതിലൊന്നിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്. ഈയാളെ ഞാന്‍ പിന്നീടൊരു ചര്‍ച്ചയില്‍ 'സുഡാപ്പി സഖാവ്' എന്ന് വിളിച്ചു എന്നും പറഞ്ഞ് പിന്നേം സൈബര്‍ ആക്രമണമായിരുന്നു. സിപിഎമ്മിനകത്തെ മുസ്ലിം നാമധാരികളെ ഞാന്‍ പേരു മാത്രം നോക്കി സുഡാപ്പിയായി മുദ്രകുത്തുന്നു എന്നായിരുന്നു അന്ന് കാര്യമറിയാത്ത ബുദ്ധിജീവികളുടെ വിലാപം.
മതവിമര്‍ശനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബര്‍ സഖാക്കള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, മാര്‍ക്ക്‌സിസ്റ്റുകളോ അതോ ഇടതുപക്ഷ ആട്ടിന്‍തോലിട്ട സുഡാപ്പികളോ? ഇത്തരക്കാരെ സുഡാപ്പി സഖാക്കള്‍/സഖാപ്പികള്‍ എന്ന് വിളിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com