തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം അടച്ചുപൂട്ടി; ഒരാള്‍ അറസ്റ്റില്‍; ഗുരുജി മനോജ് ഒളിവില്‍

യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍ - യോഗാ കേന്ദ്രത്തിലെ ജീവനക്കാരന്‍ ശ്രീജേഷാണ് അറസ്റ്റിലായത്
തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം അടച്ചുപൂട്ടി; ഒരാള്‍ അറസ്റ്റില്‍; ഗുരുജി മനോജ് ഒളിവില്‍

കൊച്ചി:  അന്യ മതസ്ഥനെ വിവാഹം കഴിച്ച യുവതിയെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി യോഗ പരിശീലന കേന്ദ്രത്തില്‍ തടങ്കടലില്‍ ആക്കിയതായ പരാതിയില്‍ യോഗകേന്ദ്രത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നയാളെ അറസ്റ്റ് ചെയ്തു. യോഗ പരിശീലന കേന്ദ്രത്തിന്റ നടത്തിപ്പുകാരന്‍ പെരുമ്പളം സ്വദേശി ഗുരുജി മനോജിന്റെ സഹായി ശ്രീജേഷാണ് അറസ്റ്റിലായത്

തികച്ചും ദുരുഹ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യോഗാ സെന്ററിനെപറ്റി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. ഇവിടെയുള്ള 27 സ്ത്രീകളും 18 പുരുഷന്മാരെയും രക്ഷിതാക്കള്‍ ഒപ്പമയച്ചതായി പൊലീസ് പറയുന്നു. ബാക്കിയുള്ളവരെ അടുത്ത ദിവസം തിരച്ചയക്കുമെന്നും അതുവരെ സ്ഥാപനത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതായും പൊലീസ് പറയുന്നു. 

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനു യുവതിയുടെ ഭാര്യ സഹോദരനും ഉള്‍പ്പടെ 6 പേര്‍ക്ക് എതിരെ ഉദയംപേരൂര്‍ പൊലീസ് കേസ് എടുത്തിതിരുന്നത് .  ഡോക്ടര്‍ ആയ യുവതി അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സഹോദരിയുടെ 'ഭര്‍ത്താവ് ആണ് യുവതിയെ യോഗകേന്ദ്രത്തില്‍ എത്തിച്ചതെന്ന് പറയുന്നു. 

തുടര്‍ന്ന് ഒരു മാസത്തോളം ഈ കേന്ദ്രത്തില്‍ യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്നാണ് പരാതി . യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിപ്പുകാരന്‍ ഗുരുജി എന്ന് വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരി 'ര്‍ത്താവ് മനു, ട്രയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി, എന്നിവര്‍ക്ക് എതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com