മറ്റൊരു ഗുര്‍മീത് റാം  റഹീം കേരളത്തിന് വേണോ - ഹൈകോടതി

ഗുരുജി മനോജിന്റെ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയാണ് കോടതിയെ സമീപിച്ചത്.കേസില്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെയും കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു
മറ്റൊരു ഗുര്‍മീത് റാം  റഹീം കേരളത്തിന് വേണോ - ഹൈകോടതി

കൊച്ചി: മിശ്രവിവാഹം ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുട പരാതിയില്‍ കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി. മറ്റൊരു രാം റഹീം കേരളത്തിന് വേണോയെന്ന് കോടതിയുടെ വിമര്‍ശനം. യോഗാ കേന്ദ്രത്തിലെ പീഡനവിവരം കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമര്‍ശനം.

ഗുരുജി മനോജിന്റെ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയാണ് കോടതിയെ സമീപിച്ചത്.കേസില്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെയും കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡന വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതിനിടെ വിവാദയോഗാ കേന്ദ്രം അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയയതായി ഉദയംപേരൂര്‍ പഞ്ചായത്ത് അധികതൃതര്‍ വ്യക്തമാക്കി. യോഗാ കേന്ദ്രത്തിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു

ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദ്ദിച്ചു. യോഗ സെന്ററില്‍ വെച്ച് മതം മാറാന്‍ ഭീഷണിയുണ്ടായി. മനോജ് എന്ന ഗുരുജിയാണ് യോഗ സെന്റര്‍ നടത്തുന്നത്. പെണ്‍കുട്ടികളെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി വെളിപ്പെടുത്തി.ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആതിര ഇവിടെ ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com