വിശപ്പുരഹിത കേരളം; അശരണര്‍ക്ക് ഒരു നേരം അന്നവുമായി സംസ്ഥാന സര്‍ക്കാര്‍

മറ്റുള്ള ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കിലായിരിക്കും സര്‍ക്കാര്‍ 'മെനു' അനുസരിച്ചുള്ള ഭക്ഷണം
വിശപ്പുരഹിത കേരളം; അശരണര്‍ക്ക് ഒരു നേരം അന്നവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: അശരണര്‍ക്കും സാധുക്കള്‍ക്കും ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ചാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ വിശപ്പു രഹിത കേരളത്തിന്റെ ഭാഗമായി ഇത് നടപ്പിലാക്കാന്‍ പോകുന്നത്. മറ്റുള്ള ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കിലായിരിക്കും സര്‍ക്കാര്‍ 'മെനു' അനുസരിച്ചുള്ള ഭക്ഷണം. പദ്ധതിയുടെ ആദ്യഘട്ടം ആലപ്പുഴ,തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കും.കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് പദ്ധതിയുമായി സഹകരിക്കാന്‍ ഹോട്ടലുകളേയും സന്നദ്ധസംഘടനകളെയും തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഭക്ഷ്യ,പൊതുവിതരണ വകുപ്പാണ് ഹോട്ടലുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്. 

സാമൂഹിക ക്ഷേമ വകുപ്പ്, ജപ്രതിനിധികള്‍ എന്നിവരിലൂടെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. അര്‍ഹരായവര്‍ക്ക് ടോക്കണ്‍ നല്‍കും. ഈ ടോക്കണുമായി ബന്ധപ്പെട്ട ഹോട്ടലില്‍ ചെന്നാല്‍ ഭക്ഷണം ലഭിക്കും. പട്ടിക ജാതി-വര്‍ഗക്കാര്‍,ഭിന്നലിംഗക്കാര്‍,ആരും നോക്കാനില്ലാത്തവര്‍,വൃദ്ധര്‍ ഇവരൊക്കെ പട്ടികയിലുള്‍പ്പെടും.  

നേരത്തെ തമിഴ്‌നാട് മോഡലില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. 

ഹോട്ടലുകളെ കൂടതെ, ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യന്ന സദ്ധസംഘടനകള്‍, കുടുംശ്രീയുടെ നേതൃത്വത്തിലെ കാന്റീനുകള്‍, സെക്രട്ടേറിറ്റ്,റെയില്‍വേ,കെ.എസ്ആര്‍ടിസി കാന്റീനുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകും. 

സഹകരിക്കുന്ന ഹോട്ടലുകളെ കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളായി ഉയര്‍ത്തും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇത്തരം ഹോട്ടലുകളുടെ വിവരങ്ങള്‍ നല്‍കും. ഇവര്‍ക്ക് സപ്ലൈകോയില്‍ നിന്ന് സബ്‌സിഡി നിരക്കില്‍ സാധനങ്ങളും ഹോര്‍ട്ടി കോര്‍പ്പില്‍ നിന്ന് പച്ചക്കറികളും വിതരണം ചെയ്യും. ഇതിനെല്ലാമായി ഈ വര്‍ഷം 70ലക്ഷമാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com