സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഹൈക്കോടതി; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

നടിയുടെ കേസില്‍ സുനില്‍കുമാറിനെതിരെ നേരിട്ടുളള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഹൈക്കോടതി; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ മുഖ്യ പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയുടെ കേസില്‍ സുനില്‍കുമാറിനെതിരെ നേരിട്ടുളള തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം, ഒട്ടേറെ കേസുകളിലെ പങ്കാളിത്തം എന്നിവയും കോടതി എടുത്തു പറഞ്ഞു. 

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒന്നാം പ്രതിയാണ് സുനില്‍ കുമാര്‍. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിട്ടുണ്ട്. സുനില്‍ കുമാര്‍ സിനിമാ മേഖലയിലുള്ളയാണ്, വിചാരണ ഘട്ട്തതില്‍ ജാമ്യം തേടി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ട് എന്നീ കാര്യങ്ങള്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. സുനില്‍ കുമാറിന് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമാ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com