സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും; ആകാംക്ഷയില്‍ കേരളം

വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്തിയുടെ ചേംബറിലെത്തിയാണ് ശിവരാജന്‍ റിപ്പോര്‍ട്ട്  കൈമാറുക. അന്വേഷണം പൂര്‍ത്തിയാക്കിയ  സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറുന്നത്
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് കൈമാറും; ആകാംക്ഷയില്‍ കേരളം

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  ജസ്റ്റിസ് ശിവരാജന്‍
നാളെ മുഖ്യമന്ത്രിക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്തിയുടെ ചേംബറിലെത്തിയാണ് ശിവരാജന്‍ റിപ്പോര്‍ട്ട്  കൈമാറുക. അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലും  കമ്മീഷന്റെ  കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. 

2015 ജനുവരി 12നാണ് കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സാക്ഷി വിസ്താരം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 216 സാക്ഷികളെയാണ് കമ്മീഷന്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. സമഗ്രമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി് നല്‍കുന്നത്. കമ്മീഷന്റെ കാലാവധി പല തവണ നീട്ടി നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ എന്തൊക്ക കാര്യങ്ങളാണുള്ളതെന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം. 

സംസ്ഥാനത്ത് നിരവധി കമ്മീഷന്‍ ഉണ്ടായിട്ടുണ്ടെങ്കിലും പലതവണ വിവാദങ്ങള്‍ വിളിച്ചോതുന്നതായിരുന്നു കമ്മീഷന്റെ പ്രവര്‍ത്തനം. കേസുമായി ബന്ധപ്പെട്ട് അന്നത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രണ്ടുതവണ വിസ്തരിച്ചിരുന്നു. ഒരു തവണത്തെ വിസ്്താരം 13 മണിക്കൂറിലധികമാണ് നീണ്ടത്. ഈ വിസ്താരത്തിലായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ സോളാര്‍ നിലപാട് വ്യക്തമാക്കിയത്. സരിതയുമായി ബന്ധപ്പെട്ട സിഡിയ്ക്കായി ബിജു രാധാകൃഷ്ണനുമായി ക്മ്മീഷന്‍ കോയമ്പത്തൂരില്‍ പോയതും ഏറെ വിവാദമായിരുന്നു. കേസിന്റെ പലഘട്ടത്തിലും സരിതയുടെ മൊഴിമാറ്റത്തിനെതിരെ ക്മ്മീഷന്‍ നിലപാട് കടുപ്പിച്ചിരുന്നു. വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കേരള രാഷ്ട്രിയത്തിലെ നിരവധി പ്രമുഖരാണ് കമ്മീഷന് മുന്നില്‍ സിറ്റിങ്ങിന് ഹാജരായത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ കാണാതെ പോയിരുന്നു. ഇ്ക്കാര്യത്തിലെല്ലാം കമ്മീഷന്‍ എന്തുനിലപാടാകും സ്വീകരച്ചിട്ടുണ്ടാകുക എന്നതും പ്രധാനമാണ്.

നാളെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പിണറായി സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കുമെന്നാതാണ് പ്രധാനം. കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകുമോ എന്ന ആകാംഷയിലാണ് കേരളം. സോളാര്‍ കേസ് ഇടതുസര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല.  
മുഖ്യമന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടാകുമെന്നാതണ്. സിസി ടിവി ദൃശ്യങ്ങള്‍ കാണാതായിരുന്നു. ഇക്കാര്യത്തില്‍ എന്തുനിലപാടാണ് സ്വീകരിച്ചിട്ടുള്ളതാകും പ്രധാനം. അത് പരസ്യപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകുമോ. നിയമസഭയില്‍ വെച്ച ശേഷമാത്രമായിരിക്കും 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് സരിത എസ് നായരുടെ പ്രതികരണം. ഇത്രയും കാലം കാത്തിരുന്നത് അതിനാണ്. നീതി ലഭിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. നിക്ഷ്പക്ഷമായും സമയചിത്തതയോടെയുമാണ് കമ്മീഷന്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതുമായി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സരിത പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com