ഹാദിയയുടെ കഴുത്തില്‍ കുരുക്കിട്ട് ഇരുവശത്തുനിന്നും വലിക്കുന്നു: എംസി ജോസഫൈന്‍

ഹാദിയയുടെ കഴുത്തില്‍ കുരുക്കിട്ട് ഇരുവശത്ത് നിന്ന് വലിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍.
ഹാദിയയുടെ കഴുത്തില്‍ കുരുക്കിട്ട് ഇരുവശത്തുനിന്നും വലിക്കുന്നു: എംസി ജോസഫൈന്‍

തിരുവനന്തപുരം: ഹാദിയയുടെ കഴുത്തില്‍ കുരുക്കിട്ട് ഇരുവശത്ത് നിന്ന് വലിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. അങ്ങനെ ചെയ്താല്‍ ഒടുവില്‍ ഹാദിയ ഇല്ലാതെയാകും. വനിതാ കമ്മിഷന്‍ ഹൈക്കോടതി വിധിക്കെതിരായി നീങ്ങിയിട്ടില്ല. ഹാദിയയ്ക്ക് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള സംരക്ഷണം യഥാവിഥി ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് കമ്മിഷന്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാധ്യമരംഗത്തെ സ്ത്രീ വിരുദ്ധത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

നിയമസംവിധാനത്തില്‍ ഹാദിയയെ രക്ഷിക്കാന്‍ എന്ത് മാര്‍ഗമാണുള്ളതെന്നാണ് വനിതാ കമ്മിഷന്‍ ചോദിക്കുന്നത്. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സംഘപരിവാറിന്റെ കൂടെയാണെന്നാണ് സമൂഹ മാധ്യമങ്ങളുടെ പരിഹാസം. മത തീവ്രവാദികളുടെ കൂടെയാണെന്നും ആരോപണമുയരുന്നുണ്ട്. വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം വ്യക്തിത്വം അടിയറവയ്ക്കലാണ്. സ്ത്രീകളെ വിശ്വാസത്തിന്റെ ഇരകളാക്കി മാറ്റുന്ന സംഭവങ്ങളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളെ വിശ്വാസത്തിന്റെ ഇരകളാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തുകൊണ്ട് മുത്തലാഖിനെ കുറിച്ച് മിണ്ടുന്നില്ലെന്ന് അവര്‍ ചോദിക്കുന്നു. സാംസ്‌കാരിക കേരളം ജിമിക്കി കമ്മലില്‍ ഉടക്കി കിടക്കുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.

മാധ്യമരംഗത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രവണതകള്‍ പരിശോധിച്ച് പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സ്ത്രീപക്ഷ മാധ്യമനയം നടപ്പാക്കണം. ഈ നയം സ്ഥാപന മേധാവികള്‍ക്ക് മുന്നിലെത്തിക്കാന്‍ കമ്മിഷന് കഴിയും. വാര്‍ത്താശേഖരണ മാര്‍ഗങ്ങള്‍ പോലും സ്ത്രീകളുടെ അന്തസിന് ക്ഷതമേല്‍ക്കുന്ന രീതിയില്‍ നടക്കുന്നു. കറുത്ത നിറത്തിന്റെ പേരില്‍ പോലും വിവേചനമുണ്ട്. 

സ്‌ക്രീന്‍ പ്രെസന്‍സ് ലഭിക്കുന്നതിന് അവിഹിതമായ ഇടപെടലുകള്‍ക്ക് പ്രേരിപ്പിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. നിലവില്‍ ഈ രംഗത്ത് അഞ്ച് ശതമാനത്തില്‍ കുറവാണ് സ്ത്രീ പങ്കാളിത്തം. കഴിവില്‍ പിന്നിലല്ലെങ്കിലും തീരുമാനമെടുക്കേണ്ട പ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമൂലം ഉള്ള ഭീഷണികള്‍ നേരിടാന്‍ സഹപ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കാത്ത സംഭവങ്ങളുണ്ട്. പല സ്ഥാപനങ്ങളിലും പ്രശ്‌നപരിഹാര സെല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. ഉള്ളയിടത്ത് ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com