ടിപി വധക്കേസ്: പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിനെതിരെ കെകെ രമ പരാതി നല്‍കി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയതിനെതിരെ പരാതിയുമാടി ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെരമ പ്രിസണ്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി.
ടിപി വധക്കേസ്: പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിനെതിരെ കെകെ രമ പരാതി നല്‍കി

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കിയതിനെതിരെ പരാതിയുമാടി ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെരമ പ്രിസണ്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കി. സമാനമായ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്ക് ലഭിക്കാത്ത ആനുകൂല്യമാണ് ടിപി കേസിലെ പ്രതികള്‍ക്ക് ലഭിക്കുന്നതെന്ന് രമ പരാതിയില്‍ പറയുന്നു.

പ്രതികള്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാനും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ജയില്‍ അധികൃതര്‍ അവസരം നല്‍കുന്നതാണ് ദീര്‍ഘനാളത്തെ പരോള്‍ അനായാസം ലഭിക്കാന്‍ കാരണമാകുന്നത്. പ്രതികള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് പരസ്യമായി തന്നെയാണ്. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന നടപടിയാണിത്. കെസി രാമചന്ദ്രന്‍ പരോളിലിറങ്ങി നാട്ടില്‍ വരുമ്പോള്‍ പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരത്തിയാണ് സ്വാഗതം ചെയ്യുന്നതെന്നും രമ പരാതിയില്‍ പറയുന്നുണ്ട്.

കേസിലെ മുഖ്യപ്രതി പികെ കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതി കെസി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് അനുവദിച്ചത്. ഷാഫിയടക്കമുള്ള മറ്റു പ്രതികള്‍ക്കും ചട്ടങ്ങള്‍ മറികടന്നുള്ള പരോള്‍ ലഭിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നും നിയന്ത്രിക്കണമെന്നും കെകെ രമ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com