ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു: ബൃന്ദാ കാരാട്ട്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണം

കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും ബൃന്ദാ കാരാട്ട്
ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു: ബൃന്ദാ കാരാട്ട്; നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണം

ന്യൂഡല്‍ഹി: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കോടതി വിധിയിലൂടെ ഹാദിയ വീട്ടുതടങ്കലിലായി.നീതി ലഭ്യമാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കണം. കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. കേസില്‍ കോടതി പറയുന്നത് അനുസരിക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

മതം മാറിയതിലൂടെ താന്‍ തെരഞ്ഞെടുത്ത അപകടകരമായ മാര്‍ഗത്തെക്കുറിച്ച് മകളെ ബോധ്യപ്പെടുത്താന്‍ എന്‍ഐഎ റിപ്പോര്‍ട്ടിനാവുമെന്ന് അശോകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.  അടുത്ത മാസം മൂന്നിന് എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. 
'എന്റെ മകളാണ് എന്റെ ജീവിതം. എന്റെ സമ്പാദ്യം അവളാണ്. ഞാന്‍ ഒരു മതവിശ്വാസിയല്ല. മതം നോക്കാതെ വിവാഹം ചെയ്യുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചേനെ. മതം മാറ്റത്തിനും ഞാന്‍ എതിരല്ല. എന്നാല്‍ ഇതു ദുരൂഹമാണ്. പോപ്പുലര്‍ ഫ്രണ്ടിന് അവരുടെ അജന്‍ഡയുണ്ട്. ബുദ്ധിജീവികളെയോ മനുഷ്യാവകാശ സംഘടനകളോയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയല്ല എന്റെ ഉദ്ദേശ്യം, എന്റെ പ്രശ്‌നം എന്റെ മകളാണ്. പലരും അതില്‍ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്നുണ്ട്' എന്ന് അശോകന്‍ പറഞ്ഞിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com