അശോകന്‍ അനുഭവിക്കുന്ന ദു:ഖം വൃന്ദാ കാരാട്ടിന് മനസിലാകില്ല; വൃന്ദാ കാരാട്ടിന് കുട്ടികളില്ലല്ലോയെന്ന് കുമ്മനം

അശോകന്റെ പക്ഷത്തുനിന്നും ഈ നാട്ടിലെ ബഹുജനാഭിപ്രായം സ്വരൂപിക്കാന്‍ വലിയ മുന്നേറ്റം ആവശ്യമായിട്ടുണ്ട്. അതിന് ആവശ്യമായ സഹായങ്ങള്‍ ബിജെപി ചെയ്യും
അശോകന്‍ അനുഭവിക്കുന്ന ദു:ഖം വൃന്ദാ കാരാട്ടിന് മനസിലാകില്ല; വൃന്ദാ കാരാട്ടിന് കുട്ടികളില്ലല്ലോയെന്ന് കുമ്മനം

കോട്ടയം: സാമൂഹിക സാംസ്‌കാരിക രംഗത്തെ നായകര്‍ ഒരു പാവം രക്ഷിതാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനാണ് കേരളം സാക്ഷിയാകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വൈക്കത്തെ അഖിലയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.  ഇക്കാര്യത്തില്‍ എന്താണ് യാഥാര്‍ത്ഥ്യമെന്ന് പറയാന്‍ മനസാക്ഷിയുള്ളവര്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു

അഖിലയുടെ വിഷയത്തില്‍ വൃന്ദാകാരാട്ട്  പറയുന്നത് കോടതി അലക്ഷ്യമാണ്. നീതിന്യായ വ്യവസ്ഥയുടെ നിര്‍ദേശമനുസരിച്ച് ആ കുടുംബം ജീവിതം നയിക്കുന്നത്. അതിനിടെ അതിന്റെ ഉള്ളിലേക്ക് കടന്നുകയറി ആ കുടുംബം ശിഥിലമാക്കാനും അസ്വസ്ഥത സൃഷ്ടിക്കാനുമാണ് വൃന്ദാ കാരാട്ടും സച്ചിദാനന്ദനുമൊക്കെ ശ്രമിക്കുന്നത്. സിപിഎം വളരെ വ്യക്തമായി നിലപാട് പറയണം. സര്‍ക്കാര്‍ ആരുടെ ഭാഗത്താണെന്ന് പറയണം. ഇത് സാമൂഹ്യനീതിയുടെ പ്രശ്‌നമാണ്. അശോകന്‍ അനുഭവിക്കുന്ന ദു:ഖം വൃന്ദാ കാരാട്ടിന് മനസിലാകില്ല. അത് അശോകനെ അറിയൂ. കാരണം വൃന്ദാ കാരാട്ടിന് കുട്ടികള്‍ ഇല്ലല്ലോയെന്നും കുമ്മനം പറഞ്ഞു

സുപ്രീം കോടതിയും ഹൈക്കോടതിയും ചെയ്തത് രക്ഷാകര്‍ത്താക്കളുടെ നിലപാട കൂടി സ്വീകരിച്ചാണ് ഇത്തരമൊരു നിലപാട് സ്്വീകരിച്ചത്. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും എതിര്‍ അഭിപ്രായമുണ്ടെങ്കില്‍ കോടതിയിലേക്കാണ് മാര്‍ച്ച് ചെയ്യേണ്ടത്. അശോകന്റ വീട്ടിലേക്കല്ല. ഇക്കാര്യത്തില്‍ അശോകന്റെ പക്ഷത്തുനിന്നും ഈ നാട്ടിലെ ബഹുജനാഭിപ്രായം സ്വരൂപിക്കാന്‍ വലിയ മുന്നേറ്റം ആവശ്യമായിട്ടുണ്ട്. അതിന് ആവശ്യമായ സഹായങ്ങള്‍ ബിജെപി ചെയ്യും. കാരണം സാമൂഹ്യനീതി എന്ന് പറയുന്നത് ഭരണാഘടനാ പരമായ സ്വാതന്ത്ര്യമാണ്. അത് അശോകന് കിട്ടാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കുമ്മനം പറഞ്ഞു

അഖിലയ്ക്ക് പറയാനുള്ളത് നീതിന്യായ പീഡത്തിന് മുന്‍പില്‍ പറഞ്ഞിട്ടുണ്ട്. ഇനി എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ആ കുട്ടി കോടതിയോട് പറയട്ടെ. ഇത് കേവലം വിവാഹം സംബന്ധിച്ച പ്രശ്‌നം മാത്രമല്ല. ഇതിനകത്തെത തീവ്രവാദ വിഷയമാണ. ഇത് രാജ്യത്തെ അഖണ്ഡതയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ മറ്റുരീതിയില്‍ ബഹുജനാഭിപ്രായം സ്വരൂപിക്കുന്നത് രാജ്യത്തെ തകര്‍ക്കാനാണ്. കുഞ്ഞാലിക്കുട്ടിയുടെ മക്കളെ സിറിയയിലക്ക് അയക്കാന്‍ അദ്ദേഹം തയ്യാറാകുമോ. സച്ചിദാനന്ദന്‍ മകളെ അയക്കാന്‍ തയ്യാറാകുമോയെന്നും സച്ചിദാനന്ദന്‍ ചോദിച്ചു.

തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ആരും മതം മാറ്റരുത്. മതം മാറാം. എന്റെ മതം എന്ന് പറയുന്നത് എന്റെ സ്വകാര്യതയാണ്. മതസ്വാതന്ത്യമുള്ള നാടാണ് ഭാരതമെന്നും കുമ്മനം പറഞ്ഞു. ഷഫീക്കിന്റെ ഫോണ്‍ വിളിയുള്‍പ്പടെയുള്ള കാര്യം എന്‍ഐയുടെ കൈയിലുണ്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയം ഇതിലുണ്ട്. ഇതിനെ വെറും വിവാഹപ്രശ്‌നമായി കാണരുത്. ഇത് സമഗ്രമായി നോക്കി കാണണം. ബിജെപി അങ്ങനെയാണ് കാണുന്നത്. ഈ പ്രശ്‌നത്തില്‍ കയറി കൂടുതല്‍ ഇടപെട്ട് മുതലെടുക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി ശ്രമിക്കരുതെന്നും കുമ്മനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com