എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ഏറ്റവും അരക്ഷിതമായ സ്ഥലം സ്വന്തം വീട് ആകുന്നുണ്ടോ?

ജനാധിപത്യത്തിന്റെയും ആധുനികതയുടേയും സംവാദാത്മകത കടന്നു ചെല്ലാത്ത വീടുകള്‍ ജീര്‍ണ്ണതയുടെ ചെളിക്കുണ്ടുകളാണ്. കെട്ടിനില്‍ക്കുന്ന അഴുക്കുവെള്ളം. പുഴുക്കള്‍ നുരക്കും. രോഗാണുക്കള്‍ ആധിപത്യം നേടും
എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ഏറ്റവും അരക്ഷിതമായ സ്ഥലം സ്വന്തം വീട് ആകുന്നുണ്ടോ?

കൊച്ചി: കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ഏറ്റവും അരക്ഷിതമായ സ്ഥലം സ്വന്തം വീട് ആകുന്നുണ്ടോ?. മലയാളി തന്റെ വീട് എന്ന സമൂഹരുപത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഏറെ പരിവര്‍ത്തനങ്ങള്‍ നടന്ന സ്ഥലമാണ് കേരളം. നാവോത്ഥാനവും ദേശീയസമരവും തൊഴിലാളി കര്‍ഷക മുന്നേറ്റവും യുക്തിചിന്താ വിപ്ലവവും പുരോഗമന സാഹിത്യവും ശാസ്ത്രപ്രസ്ഥാനവും ഇടവിട്ടെങ്കിലും അധികാരത്തില്‍ വരുന്ന ഇടതുപക്ഷ സര്‍ക്കാരുകളും സമൂഹത്തെ ഏറെ മുന്നോട്ടു നയിച്ചു. പക്ഷേ ഇതൊന്നും മലയാളിയുടെ വീട് എന്ന ഇരുട്ടറയെ തെല്ലുപോലും ബാധിച്ചിട്ടില്ല. സ്വന്തം വീടിനെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ജാതിചിന്തയുടേയും അന്യമത വിദ്വേഷത്തിന്റെയും പുരുഷമേധാവിത്തത്തിന്റെയും കേളിരംഗമായി നിലനിര്‍ത്താന്‍ മലയാളി പരിശ്രമിക്കുന്നു. ചെരിപ്പ് പോലെ പുരോഗമന ജനാധിപത്യ ചിന്തയെ പുറത്ത് അഴിച്ചു വെച്ചിട്ടാണ് അവന്‍ വീട്ടിനകത്ത് കയറുന്നത്. മലയാളിയുടെ ഗൃഹാതുരത യഥാസ്ഥിതികവും ഏതാണ്ടൊക്കെ ജനാധിപത്യവിരുദ്ധവുമാണെന്നും അശോകന്‍ ചരുവില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം


കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, എല്ലാ പ്രായത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും ഏറ്റവും അരക്ഷിതമായ സ്ഥലം സ്വന്തം വീട് ആകുന്നുണ്ടോ?
മലയാളി തന്റെ വീട് എന്ന സമൂഹരുപത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പുനപ്പരിശോധന ആവശ്യമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ഏറെ പരിവര്‍ത്തനങ്ങള്‍ നടന്ന സ്ഥലമാണ് കേരളം. നാവോത്ഥാനവും ദേശീയസമരവും തൊഴിലാളി കര്‍ഷക മുന്നേറ്റവും യുക്തിചിന്താ വിപ്ലവവും പുരോഗമന സാഹിത്യവും ശാസ്ത്രപ്രസ്ഥാനവും ഇടവിട്ടെങ്കിലും അധികാരത്തില്‍ വരുന്ന ഇടതുപക്ഷ സര്‍ക്കാരുകളും സമൂഹത്തെ ഏറെ മുന്നോട്ടു നയിച്ചു.
പക്ഷേ ഇതൊന്നും മലയാളിയുടെ വീട് എന്ന ഇരുട്ടറയെ തെല്ലുപോലും ബാധിച്ചിട്ടില്ല. സ്വന്തം വീടിനെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ജാതിചിന്തയുടേയും അന്യമത വിദ്വേഷത്തിന്റെയും പുരുഷമേധാവിത്തത്തിന്റെയും കേളിരംഗമായി നിലനിര്‍ത്താന്‍ മലയാളി പരിശ്രമിക്കുന്നു. ചെരിപ്പ് പോലെ പുരോഗമന ജനാധിപത്യ ചിന്തയെ പുറത്ത് അഴിച്ചു വെച്ചിട്ടാണ് അവന്‍ വീട്ടിനകത്ത് കയറുന്നത്. മലയാളിയുടെ ഗൃഹാതുരത യഥാസ്ഥിതികവും ഏതാണ്ടൊക്കെ ജനാധിപത്യവിരുദ്ധവുമാണ്. അത് പലപ്പോഴും പഴയ ഫ്യൂഡല്‍ കാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടാറുണ്ട്. വീടിന്റെ സംരക്ഷണം ഇന്നത്തെ മതത്തെ ഏല്‍പ്പിക്കുന്ന മലയാളി മനസ്സുകൊണ്ട് ഏതു യുഗത്തിലാണ് ജീവിക്കുന്നത്?
ജനാധിപത്യത്തിന്റെയും ആധുനികതയുടേയും സംവാദാത്മകത കടന്നു ചെല്ലാത്ത വീടുകള്‍ ജീര്‍ണ്ണതയുടെ ചെളിക്കുണ്ടുകളാണ്. കെട്ടിനില്‍ക്കുന്ന അഴുക്കുവെള്ളം. പുഴുക്കള്‍ നുരക്കും. രോഗാണുക്കള്‍ ആധിപത്യം നേടും.
കുഞ്ഞുങ്ങളെ പലമട്ടില്‍ നോക്കിക്കാണാം. (ഉദാ: ധനമൂലധന വ്യവസ്ഥയില്‍ അവര്‍ നാളെ നല്ല ലാഭമുണ്ടാക്കിത്തരാവുന്ന നിക്ഷേപങ്ങളാണ്.) കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും വാത്സല്യവും സമുന്നതമായ സാംസ്‌കാരിക സവിശേഷതയാണ്. ജനാധിപത്യം ഇല്ലാത്തിടത്ത് അതിന് സ്ഥാനമില്ല.
കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും നമ്മുടെ വീടുകളെ ജനാധിപത്യവല്‍ക്കരിക്കുക (രാഷ്ട്രീയവല്‍ക്കരിക്കുക) എന്ന പ്രസ്ഥാനം സംസ്ഥാനത്ത് ആരംഭിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com