അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍

സര്‍ക്കാരിനെ സേവിക്കുമ്പോള്‍ സാധാരണരീതിയില്‍ ജീവിക്കാനാവശ്യമായ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരവസ്ഥ കിട്ടുന്നത് കൊണ്ട് തൃപ്തരാകുന്നില്ലെന്നതാണ്
അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍


തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ തയ്യാറകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് അര്‍ഹതപ്പെട്ടത് കൈയില്‍വെച്ച് കൊണ്ട് ജീവിതം മുന്നോട്ട് പോകാന്‍ നമ്മള്‍ തയ്യാറാവണം. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ സാധാരണരീതിയില്‍ ജീവിക്കാനാവശ്യമായ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നാട്ടിലെ ഒരവസ്ഥ കിട്ടുന്നത് കൊണ്ട് തൃപ്തരാകുന്നില്ലെന്നതാണ്. ജീവനക്കാരില്‍ ഒരു വിഭാഗത്തില്‍ ഒരു തരം ആര്‍ത്തിവന്നുപെടുകയുണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി കിട്ടുന്നതെല്ലാം പോരട്ടെയെന്നാണ്. ഈ സമീപനം മാറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തയ്യാറകണമെന്ന് പിണറായി പറഞ്ഞു.

ഒരു കാരണവശാലും അഴിമതി വെച്ച്  പൊറുപ്പിക്കില്ല. നമ്മുടെ സംസ്ഥാനത്ത് അഴിമതി എന്നത് നല്ലതുപൊലെ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നത് രാജ്യം അംഗീകരക്കുന്നു. എല്ലാവരും അഴിമതിയില്‍നിന്നും മുക്തമാകണം. അഴിമതി കൊണ്ട് നമ്മെ സ്വാധിനിക്കാനാവില്ലെന്ന് ഉറപ്പുവരുത്തണമെന്നും പിണറായി പറഞ്ഞു

പൊതുമരാമത്ത് വകുപ്പില്‍ കാര്യങ്ങള്‍ അങ്ങനെയാകട്ടെ എന്ന മനോഭാവം തിരുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. മരാത്ത് ജോലികള്‍ തുടങ്ങുന്നതിന് മുന്‍പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാല്‍ ഇക്കാര്യത്തില്‍ ആരും മാജിക് കാണിക്കേണ്ടതില്ലെന്നുമ പിണറായി പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ പദ്ധതി വിഹിതം വിനിയോഗിക്കുന്നതില്‍ മാതൃകപരമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തരംകാര്യത്തില്‍ നാം വളരെ പിറകിലാണ്. നമ്മു
 െഉദ്യോഗസ്ഥവൃന്തം കഴിവുളളവരാണ്. കഴിവ് ആസൂത്രണത്തിന്റെ ഭാഗമായി നേരത്തെ ഉപയോഗിക്കാന്‍ കഴിയണം. കൃത്യമായ എസ്‌റ്റേറ്റും പ്ലാനും നേരത്തെ  തയ്യാറാക്കണം. സ്ഥലം ഏടുക്കേണ്ട കേസാണെങ്കില്‍ സ്ഥലം ഏറ്റെടുത്ത ശേഷമെ ടെണ്ടര്‍ ചെയ്യാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരു പ്രവര്‍ത്തി നിശ്ചിതസമയത്ത് പൂര്‍ത്തിയാക്കണമെന്ന് നിര്‍ബന്ധമുണ്ടാവുകയും അതിനനുസരിച്ച് ചെയ്യുമ്പോളാണ് കാര്യക്ഷമത വര്‍ധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു

കാലാവധി പൂര്‍ത്തിയാക്കുുന്നതിനുമുമ്പെ റോഡുകള്‍ നമുക്ക് ശാപമാണ്. റോഡ് തകര്‍ന്നാല്‍ നാം മഴയെയാണ് കുറ്റം പറയുന്നത്. അതിനായി പല ന്യായികരണങ്ങളും ഉണ്ടാകാറുണ്ട്. അവിടെ ചെലവഴിക്കുന്ന പണം ഇവിടെ ചെലവഴിക്കുന്നില്ലെന്നാണ് ഒരു കാരണം പറയുന്നത്. ഒരു റോഡ് നിര്‍മ്മിക്കുമ്പോള്‍ ആ വഴി പോകുന്ന വാഹനങ്ങള്‍. പെയ്യാനിടയുള്ള മഴ എന്നിവ കണക്കാക്കി ഒരു നിശ്ചിത വര്‍ഷം റോഡ് നില്‍ക്കണമെന്ന ബോധ്യം നമുക്കുണ്ടാവണം. അല്ലാതെ റോഡ് ഉണ്ടായിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു.  നമ്മുടെക്കാള്‍ മഴ ലഭിക്കുന്ന രാജ്യത്ത് ആ സമയത്ത് റോാഡ് നിര്‍മമാണം നടക്കുന്നുണ്ട്. അതിനനുയോജ്യമായ രീതികള്‍ പിന്തുടരാന്‍ നമുക്ക് കഴിയണം. പണിയുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ തെറ്റായ ശീലത്തിന് അടിപ്പെടരുത്. തെറ്റായ ശീലത്തിന് അടിപ്പെട്ടവര്‍ ഈ വകുപ്പിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അവരെ ഒഴിവാക്കുകയെന്നതല്ല അതിന്റെ ശരിയായ മാര്‍ഗമെന്നും അവരവരുടെ ശമ്പളം കൊണ്ട് ജീവിക്കുന്ന സ്ഥിതിയിലേക്ക് ഈ ഉദ്യോഗസ്ഥര്‍ മാറണമെന്നും പിണറായി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com