ഇന്ന് വിജയദശമി; അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍

നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും
ഇന്ന് വിജയദശമി; അറിവിന്റെ വെളിച്ചത്തിലേക്ക് പിച്ചവെച്ച് കുരുന്നുകള്‍

കൊച്ചി: വിജയദശമി ദിനമായ ഇന്ന് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റേത്തക്ക് പിച്ചവെക്കും. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകളില്‍ ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങള്‍, സാംസ്്കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവ ഒരുങ്ങിക്കഴിഞ്ഞു. 

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, തുഞ്ചന്‍ പറമ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ആയിരക്കണക്കിന് രക്ഷിതാക്കളാണ് കുട്ടികളുമായി എഴുത്തിനിരുത്തിന് എത്തിയത്. നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമ: എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. സാഹിത്യ സാംസ്‌കാരിക കലാരംഗത്തെ പ്രമുഖരും എഴുത്താശാന്‍മാരുമാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മുകാംബിക ക്ഷേത്രത്തില്‍ സരസ്വതി നടയ്ക്ക് പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം തയ്യാറായക്കിയിട്ടുണ്ട്. ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണ മൂകാംബികയിലും വന്‍തിരക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com