കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ല ചരിത്രം; വിടി ബല്‍റാമിന് മറുപടിയുമായി എസ്എഫ്‌ഐ

ഒരൊറ്റ ചിത്രത്തില്‍ ബല്‍റാം മലമൂത്ര വിസര്‍ജനം നടത്തുന്നതിന്റെ കാരണം കാഴ്ചയുടേതല്ല, ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്. 
കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ല ചരിത്രം; വിടി ബല്‍റാമിന് മറുപടിയുമായി എസ്എഫ്‌ഐ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന ജാഥയെ വിമര്‍ശിച്ച ബിടി ബല്‍റാമിന് അതേനാണയത്തില്‍ മറുപടി നല്‍കി എസ്എഫ്‌ഐ സംസ്ഥാ സെക്രട്ടറി എം വിജിന്‍. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍,
അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍.
എസ്എഫ്‌ഐ ജാഥക്കും സമ്മേളനത്തിനും ആശംസകള്‍. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ എന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. 

ചെരിപ്പിന്റെ വാറഴിപ്പിക്കാന്‍ അണികളെ കൊണ്ട് നടക്കുന്ന 'അതി'ശക്തന്‍ തമ്പുരാക്കന്മാര്‍ ചുറ്റിലുമുണ്ടായിട്ടും വിടി ബല്‍റാമിന് എസ് എഫ് ഐ യെ പുരോഗമനം പഠിപ്പിക്കാനാണ് താല്പര്യം. നല്ലത്, സ്വന്തം കൂട്ടരോട് പറഞ്ഞിട്ടേ കാര്യമില്ല എന്ന അനുഭവജ്ഞാനം കൊണ്ടാകും. എന്നായിരുന്നു വിജിന്റെ മറുപടി.

ജാഥാ സ്വീകരണത്തിന് കൊണ്ടുവന്ന മുത്തുക്കുടകള്‍ കണ്ടിട്ടല്ല അധികാരികള്‍ പ്രകോപിതരായതെന്നും നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസുകളുടെ രാഷ്ട്രീയമാണ് അവരെ ചൊടിപ്പിക്കുന്നതെന്നും അറിയാന്‍ ഫേസ്ബുക്കിലെ ഏണിയും പാമ്പും കളി കുറച്ച് നേരത്തേക്ക് നിര്‍ത്തി ഒന്ന് പുറത്തേക്കിറങ്ങണം മാസ്റ്റര്‍. ജാഥയെ സ്വീകരിക്കാന്‍ വിവിധ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു. തെയ്യവും വട്ടപ്പാട്ടും ദഫും കോല്‍ക്കളിയും ചെണ്ടമേളവും ഉള്‍പ്പടെയുള്ള കലാരൂപങ്ങളും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ മുത്തുക്കുടകളും ഉണ്ടായിരുന്നു. അത് പെണ്‍കുട്ടികളെ പോലെ ആണ്‍ കുട്ടികളും പിടിച്ചിരുന്നു. അതുപോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരിലും ജാഥ നയിച്ചവരിലും വനിതാ സഖാക്കളും നിരവധിയുണ്ട്. അതൊന്നും കാണാതെ ഒരൊറ്റ ചിത്രത്തില്‍ ബല്‍റാം മലമൂത്ര വിസര്‍ജനം നടത്തുന്നതിന്റെ കാരണം കാഴ്ചയുടേതല്ല, ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്. വിസര്‍ജ്യം ഭക്ഷിച്ചും വിവരക്കേട് ചര്‍ദിച്ചും തന്നെ അതിന്റെ ചൊരുക്ക് തീരണമെന്നും വിജിന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ആര്‍ എസ് എസും എസ് ഐ ഒ യും വിടി ബല്‍റാമും എസ് എഫ് ഐ സംസ്ഥാന ജാഥയ്‌ക്കെതിരെ ഒരു പോലെ രംഗത്തെത്തിയിട്ടുണ്ട്. ഓരോരുത്തരും അവരവര്‍ക്ക് വേണ്ട ചിത്രങ്ങള്‍ മാത്രം തപ്പിയെടുത്ത് അതില്‍ അവരുടെ ഭാവനാ വിലാസങ്ങള്‍ക്കനുസരിച്ച വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കുകയാണെങ്കിലും സംസ്ഥാന ജാഥയുടെ പരസ്യ ചുമതല ഏറ്റെടുത്തതിലെ കൃതജ്ഞത അറിയിക്കാതിരിക്കാന്‍ വയ്യ.
ചെരിപ്പിന്റെ വാറഴിപ്പിക്കാന്‍ അണികളെ കൊണ്ട് നടക്കുന്ന 'അതി'ശക്തന്‍ തമ്പുരാക്കന്മാര്‍ ചുറ്റിലുമുണ്ടായിട്ടും വിടി ബല്‍റാമിന് എസ് എഫ് ഐ യെ പുരോഗമനം പഠിപ്പിക്കാനാണ് താല്പര്യം. നല്ലത്, സ്വന്തം കൂട്ടരോട് പറഞ്ഞിട്ടേ കാര്യമില്ല എന്ന അനുഭവജ്ഞാനം കൊണ്ടാകും. ഏതായാലും ബല്‍റാമിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ ശകുനിത്തരത്തിന് ഇത്തവണ വിഷയമായത് എസ് എഫ് ഐ സംസ്ഥാന തല ജാഥയ്ക്ക് മലപ്പുറത്തെ ഒരു കാമ്പസില്‍ നല്‍കിയ സ്വീകരണത്തിന്റെ ചിത്രമാണ്. മലപ്പുറത്തെ പല കാമ്പസുകളിലേക്കും ജാഥ കടന്നു പോയത് കയറ്റില്ല എന്ന തിട്ടൂരത്തെ വെല്ലുവിളിച്ചും ലംഘിച്ചും തന്നെയാണ്. ജാഥാ സ്വീകരണത്തിന് കൊണ്ടുവന്ന മുത്തുക്കുടകള്‍ കണ്ടിട്ടല്ല അധികാരികള്‍ പ്രകോപിതരായതെന്നും നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാകാത്ത കാമ്പസുകളുടെ രാഷ്ട്രീയമാണ് അവരെ ചൊടിപ്പിക്കുന്നതെന്നും അറിയാന്‍ ഫേസ്ബുക്കിലെ ഏണിയും പാമ്പും കളി കുറച്ച് നേരത്തേക്ക് നിര്‍ത്തി ഒന്ന് പുറത്തേക്കിറങ്ങണം മാസ്റ്റര്‍. ജാഥയെ സ്വീകരിക്കാന്‍ വിവിധ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നു. തെയ്യവും വട്ടപ്പാട്ടും ദഫും കോല്‍ക്കളിയും ചെണ്ടമേളവും ഉള്‍പ്പടെയുള്ള കലാരൂപങ്ങളും ഉണ്ടായിരുന്നു. ചിലയിടങ്ങളില്‍ മുത്തുക്കുടകളും ഉണ്ടായിരുന്നു. അത് പെണ്‍കുട്ടികളെ പോലെ ആണ്‍ കുട്ടികളും പിടിച്ചിരുന്നു. അതുപോലെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരിലും ജാഥ നയിച്ചവരിലും വനിതാ സഖാക്കളും നിരവധിയുണ്ട്. അതൊന്നും കാണാതെ ഒരൊറ്റ ചിത്രത്തില്‍ ബല്‍റാം മലമൂത്ര വിസര്‍ജനം നടത്തുന്നതിന്റെ കാരണം കാഴ്ചയുടേതല്ല, ഇടതുപക്ഷ വിരുദ്ധ ജ്വരം ബാധിച്ച കാഴ്ചപ്പാടിന്റേതാണ്. വിസര്‍ജ്യം ഭക്ഷിച്ചും വിവരക്കേട് ചര്‍ദിച്ചും തന്നെ അതിന്റെ ചൊരുക്ക് തീരണം.
ഞങ്ങളെ പഠിപ്പിച്ച് കഴിഞ്ഞ് സമയം കിട്ടുമെങ്കില്‍ മറൈന്‍ െ്രെഡവില്‍ സെറ്റ് സാരിയുടുത്ത് 'ആര്‍ഷഭാരത സംസ്‌കാരം' ക്ലാസെടുക്കാന്‍ പോയ കെ എസ് യു നേതാക്കളെകൂടി ഒന്ന് പഠിപ്പിക്കണം. എന്‍ എസ് യു ഐ അഖിലേന്ത്യാ നേതാവിനെ തന്തൂരി അടുപ്പിലിട്ട് ചുട്ടുകൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെയും നിലമ്പൂരില്‍ പാര്‍ട്ടി ഓഫീസിനകത്തിട്ട് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ കൊന്ന് തള്ളിയ രാധയുടെയും ചരിത്രവും പറഞ്ഞു കൊടുക്കാം. സാമര്‍ഥ്യക്കാരനായ വി ടി ബല്‍റാം കണ്ണടച്ചാല്‍ ഇരുട്ട് മൂടുന്നതല്ലല്ലോ ഒരു ചരിത്രവും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com