മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തണം;രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ 

മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം നടത്തണം;രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ 

ഈ അതിക്രമത്തെ അതിജീവിച്ച ഡെല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

തിരുവനന്തപുരം: രാജസ്ഥാനിലെ ബികാനേറില്‍ മലയാളി യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ ഫലപ്രദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ അതിക്രമത്തെ അതിജീവിച്ച ഡെല്‍ഹി നിവാസിയായ യുവതിക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25നാണ് യുവതിയെ 23പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്.

ബിക്കാനേറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം സന്ദര്‍ശിച്ചശേഷം മടങ്ങാനായി യുവതി ജയ്പുര്‍ റോഡില്‍ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു.മണിക്കൂറുകളോളം അവര്‍ തന്നെ കാറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീടിവര്‍ ആറുപേരെക്കൂടി വിളിച്ചുവരുത്തി.

പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.പിറ്റേന്ന് വെളുപ്പിനാണ് ഇവര്‍ തന്നെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് കൊണ്ടുവിട്ടതെന്നും യുവതി പറയുന്നു. പേര് വ്യക്തമാക്കിയ രണ്ടുപേര്‍ക്കെതിരേയും അജ്ഞാതരായ 21പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

യുവതിയുടെ മാതാപിതാക്കള്‍ മലയാളികളാണെന്നും യുവതി ജനിച്ചുവളര്‍ന്നത് ഡല്‍ഹിയിലാണെന്നും കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹി സ്വദേശിയായ ഭര്‍ത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിലെന്നും ബിക്കാനേര്‍ എസ്പി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com