"അശ്ലീലമായ ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറം പകരാനുള്ളതല്ല രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടി"

തൊഴിലാളി വര്‍ഗത്തോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും രക്തപതാകയോടും ചുറ്റിക അരിവാള്‍ ചിഹ്നത്തോടും കാട്ടുന്ന അനാദരവാണിത്
"അശ്ലീലമായ ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറം പകരാനുള്ളതല്ല രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടി"

തിരുവനന്തപുരം : കോഴിക്കോട് അടുത്തിടെ സമാപിച്ച സിഐടിയു ജനറല്‍ കൗണ്‍സില്‍ സമ്മേളനഹാളിലെ ഭക്ഷണശാലയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടിയുടെ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഭക്ഷണശാലയിലെ ആഢംബരത്തെ വിമര്‍ശിച്ച് മാധവന്‍ കുട്ടി ഫെയ്‌സ്ബുക്കിലാണ് പോസ്റ്റിട്ടത്. 

സ്വപ്നത്തിലെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ പോലും ഈ ചിത്രത്തിലെ സല്‍ക്കാരം എനിക്കുതാങ്ങാനാവില്ല. അശ്ലീലമായ മുതലാളിത്ത ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറംപകരാനുള്ളതല്ല സഖാക്കളേ രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടിയും തൊഴിലാളി കര്‍ഷക ഐക്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായ ചിഹ്നവും. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. മാധവന്‍കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരം


സ്വപ്നത്തിലെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ പോലും ഈ ചിത്രത്തിലെ സല്‍ക്കാരം എനിക്കുതാങ്ങാനാവില്ല

തൊഴിലാളി വര്‍ഗത്തോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും രക്തപതാകയോടും ചുറ്റിക അരിവാള്‍ ചിഹ്നത്തോടും കാട്ടുന്ന അനാദരവാണിത്. വര്‍ഗശത്രുക്കള്‍ക്ക് ഇതിനെയെല്ലാം പരിഹസിക്കാനുള്ള അവസരവും

അശ്ലീലമായ മുതലാളിത്ത ഉപഭോഗസംസ്‌കാരത്തിനും കെട്ടുകാഴ്ചകള്‍ക്കും നിറംപകരാനുള്ളതല്ല സഖാക്കളേ രക്തസാക്ഷികള്‍ ചുവപ്പിച്ച കൊടിയും തൊഴിലാളി കര്‍ഷക ഐക്യത്തിന്റെയും വിജയത്തിന്റെയും പ്രതീകമായ ചിഹ്നവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com