കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.
കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

കുവൈത്ത് സിറ്റി:കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക്ഗുരുതരമായി പരുക്കേറ്റു. രാധാകൃഷ്ണന്‍, സനീഷ് എന്നിവരാണു മരിച്ച മലയാളികള്‍. വടക്കന്‍ കുവൈത്തിലെ കബദില്‍ ഉച്ചയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കെഒസി, സബാഹ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എതിര്‍ദിശയില്‍ വേഗത്തില്‍വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ചവരില്‍ മറ്റ് ഇന്ത്യക്കാരുമുണ്ടെന്നാണു റിപ്പോര്‍ട്ട്. ബുര്‍ഗാന്‍ ഡ്രില്ലിങ് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ബുര്‍ഗാന്‍ എണ്ണപ്പാടത്തിനു സമീപമുള്ള പെട്രോളിയം കമ്പനിയിലെ കരാര്‍ തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com