പ്രിന്‍സിപ്പളിനെ അവഹേളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്എഫ്‌ഐ നേതാവ്‌; സത്യം കെട്ടുകഥയെക്കാള്‍ അവിശ്വസനീയം

ക്യാംപ്‌സില്‍ ചെറിയ പ്രശനങ്ങള്‍ നടന്നാല്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ മാതൃഭൂമിയിലും മനോരമയിലും നല്‍കി പ്രശ്‌നങ്ങള്‍ വളച്ചൊടിക്കുന്നു.നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നു.
പ്രിന്‍സിപ്പളിനെ അവഹേളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്എഫ്‌ഐ നേതാവ്‌; സത്യം കെട്ടുകഥയെക്കാള്‍ അവിശ്വസനീയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിന് ആദരജ്ഞലികള്‍ അര്‍പ്പിച്ച ശേഷവും പ്രിന്‍സിപ്പളിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ അവഹേളനം തുടരുന്നു. പ്രിന്‍സിപ്പളിനെ അവഹേളിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗത്തിന്റൈ ഫെയ്‌സ് ബുക്ക് പേജിലും കോളേജ് യൂണിറ്റിന്റെ ഫെയ്‌സ് ബുക്ക് പേജിലും പോസ്റ്റുകള്‍. പോസ്റ്റില്‍ ്പ്രിന്‍സിപ്പലിനെതിരെയുള്ള കുറ്റപത്രം ഇങ്ങനെ

1. കോണ്‍ഫ്രന്‍സ് ഹാളില്‍ ജനാധിപത്യപരമായിയോഗം ചേര്‍ന്നതിന് 9 വിദ്യാര്‍ഥികളുടെ പേരില്‍ജാമ്യമില്ലാ വകുപ്പിന് കേസുകൊടുത്തു....

2. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുണ്ടോ എന്ന് ക്യാബിനിലിരുന്ന് കാണുവാന്‍ വരാന്തകളില്‍ മുഴുവന്‍ ക്യാമറ സ്ഥാപിച്ചു. കോളേജിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണു സ്ഥാപിച്ചതെന്നാണ് വാദം.

3. ബെല്‍ അടിച്ചാല്‍ ഒരേകാധിപതിയെ പോലെ റൗണ്ട് അടിച്ചു കൊണ്ടിരിക്കും....ബെല്‍ അടിച്ചാല്‍ എല്ലാവരും ക്ലാസ്സില്‍ കയറിക്കൊള്ളണം എന്നാണ് ശാഠ്യം.സ്‌കൂളിന്റെയും കാലയത്തിന്റെയുംവികാരങ്ങള്‍ വ്യത്യസ്തമാണെന്ന് മനസിലാക്കുന്നില്ല.കേവലം സ്‌കൂള്‍ നിലവാരത്തിലേക്ക് കലാലയത്തെ തരംതാഴ്ത്തി.

4.മതിയായ രേഖകള്‍ ഹാജരാക്കിയിട്ടും ഹാജര്‍ ഇല്ല എന്ന് കാണിച്ച് 10 വിദ്യാര്‍ഥികളെ പുറത്താക്കി അവരുടെ ഭാവി നശിപ്പിച്ചു. കൃത്യമായ കാരണം കാണിച്ചിട്ടുപോലും ചെവികൊണ്ടില്ല.

5.യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അറ്റന്റന്‍സ് നല്‍കാതെ ഇന്റെര്ണല് മാര്‍ക്ക് കുറക്കുച്ചു.....

6. ഒരു പിരിഡ് കട്ട് ചെയ്താല്‍ പോലും ഹാഫ് ഡേ അറ്റന്റന്‍സ് നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റുന്നു.

7. വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വചുമതലകള്‍ വകുപ്പ് തലവന്മാരില്‍നിന്നും എടുത്ത് പ്രിന്‍സിപ്പാളിലേക്ക് മാറ്റുന്നു.

8.ഡിപ്പാര്‍ട്‌മെന്റ് ഒഛഉ മാര്‍ക്ക് പുല്ലുവില നല്‍കുന്നില്ല.

9. അധ്യാപക അനധ്യാപകരുടെ മേല്‍ ഏകാധിപതിയുടെ കോട്ടണിഞ്ഞുള്ള ഭരണം.

10.201617 അധ്യയന വര്‍ഷത്തില്‍ obc, oec, sc, st വിദ്യാര്‍ത്ഥികളില്‍നിന്നും അനധികൃത ഫീസ് വാങ്ങിക്കുന്നതില്‍ മാനേജ്‌മെന്റിന് കൂട്ടുനിന്നു.

11. കോളേജ് യൂണിയന്‍ പരിപാടികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ബഹിഷ്‌കരിക്കുന്നു '

12. പൊതുവായ പരിപാടികള്‍ക്ക് (സംഘടിപ്പിക്കുന്നത് ളെശ ആണെങ്കില്‍ ) വിലക്ക് കല്പിക്കുന്നു.

13. ക്യാംപയ്‌സില്‍ ഒരു പ്രശ്‌നം വന്നാല്‍ ഒരു അധ്യാപക എന്ന നിലയില്‍ പോലും ഇടപെടാതെ പോലീസിനെ വിളിച് വിദ്യാര്‍ത്ഥികളുടെ പേരില്‍ നിര്‍ബന്ധിപ്പിച് കേസ് എടുത്ത് ക്രിമിനലുകളാക്കി മുദ്രകുത്തുന്നു.

14. കലോത്സവ സമയങ്ങളില്‍ പ്രാക്ടിസിന് റൂം പോലും തരാതെ വിദ്യാര്‍ത്ഥികളെപ്രതിസന്ധിയിലാക്കുന്നു.

15.ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുത്തിരിക്കുന്നതുകണ്ടാല്‍ സദാചാര പോലിസിംഗ് ബഡിപ്പാര്‍ട്‌മെന്റില്‍ അറിയിച്ച് വീട്ടില്‍ വിളിച്ചു പറയിക്കുന്നു.

16. ക്യാംപ്‌സില്‍ ചെറിയ പ്രശനങ്ങള്‍ നടന്നാല്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ മാതൃഭൂമിയിലും മനോരമയിലും നല്‍കി പ്രശ്‌നങ്ങള്‍ വളച്ചൊടിക്കുന്നു.നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നു.ഇതിനെയൊക്കെ എതിര്‍ക്കാതെ കയ്യും കെട്ടി നോക്കിയിരുന്നിരുന്നെങ്കില്‍ അതിനപ്പുറം അധഃപതനം ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന് സംഭവിക്കാനില്ല.രണ്ടര വര്‍ഷത്തെ ഏകാധിപത്യം അവസാനിക്കാന്‍ പോകുകയാണ്.ഈ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി സമൂഹം ഇങ്ങനെ യാത്രയയച്ചതില്‍ നിങ്ങളെന്തിനാണ്എസ്എഫ്‌ഐയെ കുറ്റക്കാരാക്കുന്നത്. ചിത്രത്തില്‍ എവിടെയെങ്കിലും നിങ്ങള്‍ എസ്.എഫ്‌ഐ എന്ന് കണ്ടോ. വിദ്യാര്‍ത്ഥികളുടെ അഭിപ്രായം കേള്‍ക്കാതെ ഉള്ള ഏകപക്ഷീയമായ നിലപാടാണ് മധ്യമങ്ങള്‍ ഉള്‍പ്പെടെ സ്വീകരിക്കുന്നത്. നിങ്ങള്‍ ഒന്നോര്‍ക്കുക സത്യം കെട്ടുകഥയെക്കാള്‍ അവിശ്വസനീയമായിരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com