• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home കേരളം

739 പേരുടെ ശിക്ഷയിളവിന് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd April 2018 09:25 PM  |  

Last Updated: 02nd April 2018 09:25 PM  |   A+A A-   |  

0

Share Via Email

Kerala-High-Court-minhgjgjh

കൊച്ചി: തടവുശിക്ഷയിൽ ഇളവുനൽകാൻ അർഹരായവരെ ഉൾപ്പെടുത്തി തയാറാക്കിയ 739 പേരുടെ പട്ടികക്ക്​ അനുമതി നൽകണമെന്ന് സംസ്​ഥാന സർക്കാർ ഹൈകോടതിയിൽ. ഇവരുടെ പേരുകൾ ഗവർണർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും ശിക്ഷയിളവിന് അനുമതി നൽകണമെന്നുമാണ് സർക്കാർ നൽകിയ അപേക്ഷയിലെ ആവശ്യം. രാഷ്​ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികൾക്ക് ശിക്ഷയിളവ്​ നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യ​പ്പെട്ട്​ തൃശൂരിലെ പൊതു പ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറി​​െൻറ രേഖാമൂലമുള്ള അഭ്യർഥന​.

തടവുകാരിൽ ശിക്ഷയിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവർണർക്ക് സർക്കാർ ശിപാർശ നൽകണമെന്നും ഗവർണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂ​ൈല 17ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂവെന്നും വ്യക്​തമാക്കിയിരുന്നു. തുടർന്നാണ്​ 739 പേരുടെ പട്ടിക തയാറാക്കിയത്​. ഹൈകോടതിയുടെ മുൻ ഉത്തരവി​​െൻറ അടിസ്ഥാനത്തിൽ മന്ത്രി എ. കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

തടവുകാരുടെ പെരുമാറ്റം, കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാനും ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉപസമിതി നിർദേശിച്ചു. രാഷ്​ട്രീയ കൊലപാതക കേസുകളിലുൾപ്പെട്ടവരെ 14 വർഷത്തെ ശിക്ഷ കഴിയാതെ ഇളവിന് പരിഗണിക്കരുതെന്നും കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾക്ക് ഇളവു നൽകരുതെന്നും ഉപസമിതി ശിപാർശ ചെയ്തിരുന്നു. നേര​േത്ത ജയിൽ ഡി.ജി.പി തയാറാക്കിയ 1264 പേരുടെ പട്ടിക അർഹതയുടെ അടിസ്​ഥാനത്തിൽ വെട്ടിച്ചുരുക്കിയാണ്​ 739 തടവുകാരുടെ പേരുകൾ ശിപാർശ ചെയ്തതെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

തടവുശിക്ഷയിൽ ഇളവുനൽകാൻ അർഹരായവരെ ഉൾപ്പെടുത്തി തയാറാക്കിയ 739 പേരുടെ പട്ടികക്ക്​ അനുമതി നൽകണമെന്ന് സംസ്​ഥാന സർക്കാർ ഹൈകോടതിയിൽ. ഇവരുടെ പേരുകൾ ഗവർണർക്ക് ശിപാർശ ചെയ്തിട്ടുണ്ടെന്നും ശിക്ഷയിളവിന് അനുമതി നൽകണമെന്നുമാണ് സർക്കാർ നൽകിയ അപേക്ഷയിലെ ആവശ്യം. രാഷ്​ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികൾക്ക് ശിക്ഷയിളവ്​ നൽകാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യ​പ്പെട്ട്​ തൃശൂരിലെ പൊതു പ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹരജിയിലാണ് സർക്കാറി​​െൻറ രേഖാമൂലമുള്ള അഭ്യർഥന​.

തടവുകാരിൽ ശിക്ഷയിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവർണർക്ക് സർക്കാർ ശിപാർശ നൽകണമെന്നും ഗവർണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂ​ൈല 17ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂവെന്നും വ്യക്​തമാക്കിയിരുന്നു. തുടർന്നാണ്​ 739 പേരുടെ പട്ടിക തയാറാക്കിയത്​. ഹൈകോടതിയുടെ മുൻ ഉത്തരവി​​െൻറ അടിസ്ഥാനത്തിൽ മന്ത്രി എ. കെ. ബാലൻ കൺവീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

തടവുകാരുടെ പെരുമാറ്റം, കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാനും ഹീനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉപസമിതി നിർദേശിച്ചു. രാഷ്​ട്രീയ കൊലപാതക കേസുകളിലുൾപ്പെട്ടവരെ 14 വർഷത്തെ ശിക്ഷ കഴിയാതെ ഇളവിന് പരിഗണിക്കരുതെന്നും കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികൾക്ക് ഇളവു നൽകരുതെന്നും ഉപസമിതി ശിപാർശ ചെയ്തിരുന്നു. നേര​േത്ത ജയിൽ ഡി.ജി.പി തയാറാക്കിയ 1264 പേരുടെ പട്ടിക അർഹതയുടെ അടിസ്​ഥാനത്തിൽ വെട്ടിച്ചുരുക്കിയാണ്​ 739 തടവുകാരുടെ പേരുകൾ ശിപാർശ ചെയ്തതെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
TAGS
തടവുശിക്ഷ ശിപാർശ ഹൈകോടതി

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow

FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം