ആസ്പത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മന്ത്രി എത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി 

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മന്ത്രി എത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്
ആസ്പത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മന്ത്രി എത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി 

തലശ്ശേരി: പണിമുടക്കുദിവസം വ്യത്യസ്തനായി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മന്ത്രി എത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്.തിങ്കളാഴ്ച പണിമുടക്കായതിനാലാണ് മന്ത്രി വാഹനം ഉപേക്ഷിച്ചത്. റെയില്‍വേ സ്‌റ്റേഷനിലേക്ക് മടങ്ങിയതും കാല്‍നടയായി. മന്ത്രിയുടെ അമ്മ പാര്‍വതിയമ്മ തലശ്ശേരി നഗരത്തിനടുത്ത മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി തലശ്ശേരി റസ്റ്റ് ഹൗസില്‍ തങ്ങിയ മന്ത്രി തിങ്കളാഴ്ച രാവിലെ റസ്റ്റ് ഹൗസിന് സമീപത്തെ സെയ്ന്റ് ജോസഫ്‌സ് ദേവാലയത്തോട് ചേര്‍ന്നുള്ള സെമിനാരി ഹാളില്‍ നടന്ന കുടിയേറ്റചരിത്ര ചിത്രസംഗമം ഉദ്ഘാടനം ചെയ്തശേഷമാണ് ആസ്പത്രിയിലേക്ക് തിരിച്ചത്.

അഞ്ചുകിലോമീറ്ററോളമുള്ള യാത്രയ്ക്കിടെ കണ്ടവരോടെല്ലാം കുശലാന്വേഷണം നടത്താനും മടിച്ചില്ല. 11.30ഓടെ അവിടെനിന്ന് ഇറങ്ങിയ മന്ത്രി 12.30ഓടെയാണ് ആസ്പത്രിയിലെത്തിയത്. വാഹനം തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചെങ്കിലും ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തുന്ന സമരമായതിനാലാണ് നടന്നുപോകാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം കാല്‍നടയായി സഞ്ചരിച്ചു. രാത്രി എട്ടുമണി വരെ ആസ്പത്രിയിലെ 233ാം നമ്പര്‍ മുറിയില്‍ അമ്മയ്‌ക്കൊപ്പം ചെലവഴിച്ചു. മൂന്നുദിവസം മുന്‍പാണ് കഫക്കെട്ടും ആസ്ത്മയുമായി അവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കാല്‍നടയായിത്തന്നെ സഞ്ചരിച്ച് റെയില്‍വേ സ്‌റ്റേഷനിലെത്തിയ മന്ത്രി മാവേലി എക്‌സ്പ്രസ്സിന് തിരുവനന്തപുരത്തേക്ക് തിരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com