മധുവിന്റെ മരണം : ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2018 05:13 PM |
Last Updated: 04th April 2018 05:13 PM | A+A A- |

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നല്‍കിയ സഹായങ്ങളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ആദിവാസി വികസനപാര്‍ട്ടി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്തു.