ഉടുമ്പന്‍ചോല താലൂക്ക് വനം വകുപ്പിന്റെതല്ല; വിമര്‍ശനവുമായി എംഎം മണി

കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് റവന്യൂ ഭൂമിയാണെന്നും സ്റ്റോപ്പ് മെമ്മോയ്ക്ക് ന്യായീകരണമില്ലെന്നും മണി
ഉടുമ്പന്‍ചോല താലൂക്ക് വനം വകുപ്പിന്റെതല്ല; വിമര്‍ശനവുമായി എംഎം മണി


തിരുവനന്തപുരം: വനം വകുപ്പിനെതിരെ വിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. കൊച്ചി - ധനുഷ്‌കോടി ദേശീയ പാത വനം വകുപ്പ് തടഞ്ഞത് അന്യായമാണെന്നും മണി പറഞ്ഞു. ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നത് റവന്യൂ ഭൂമിയാണെന്നും സ്റ്റോപ്പ് മെമ്മോയ്ക്ക് ന്യായീകണമില്ലെന്നും മണി പറഞ്ഞു.

സ്റ്റോപ്പ് മെമ്മോ നല്‍കിയ ദേവകുളം ഡിഎഫ്ഒയുടെ നടപടി നിയമവിരുദഅധംക്കെതിരെയും മണി രംഗത്തെത്തി. ഇല്ലാത്ത വനഭൂമിയുടെ പേര് പറഞ്ഞാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ഇതിന് ഒരു നീതികരണവുമില്ല. ഇങ്ങനെ  പോയാല്‍ സംസ്ഥാനത്തെ മറ്റ് പദ്ധതികളെയും ഇത് ബാധിക്കും. ഉടുമ്പന്‍ ചോല താലൂക്ക് മുഴുവന്‍ വനംവകുപ്പിന്റെ അധീനതയിലല്ലെന്നും മന്ത്രി മനസിലാക്കണമെന്ന് മണി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനം നീണ്ടുപോയാല്‍ സംസ്്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും.

വനംവകുപ്പിന്റെ നിഷേധാത്മക നിലപാടിനെ തുടര്‍ന്ന്  കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ പുനര്‍നിര്‍മാണം നിലച്ചു. മൂന്നാര്‍  മുതല്‍ ബോഡിമെട്ട് വരെയുള്ള 43 കിലോമീറ്റര്‍ ഭാഗത്തെ ഏലംകുത്തകപാട്ടഭൂമിയിലെ മരംമുറിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് കരാറുകാരന്‍ നിര്‍മാണം നിര്‍ത്തിവച്ചത്.  ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ദേശീയ പാത മുവാറ്റുപുഴ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വനംവകുപ്പ് നോട്ടീസും നല്‍കി. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. എല്ലാഅര്‍ഥത്തിലും വഴിമുട്ടിയ സ്ഥിതിതിയാലണ് കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ പുനര്‍നിര്‍മാണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com