ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ നഷ്ടപ്പെടുന്നത്: മന്ത്രി ജലീല്‍

ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായതെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍
ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ നഷ്ടപ്പെടുന്നത്: മന്ത്രി ജലീല്‍

മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായതെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.ഇത് പുനഃപരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ടവരും തയാറായാല്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിശോധിക്കും.  ഇക്കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

45 മീറ്ററില്‍ ജനങ്ങളുടെ സഹകരണത്തോടെ പാത പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റിപ്പുറം, അരീത്തോട് ഭാഗങ്ങളിലാണ് ആരാധനാലയങ്ങളും ദര്‍ഗയും സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അലൈന്‍മെന്റ് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com