ഗൗരി നേഘയുടെ മരണം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; അധ്യാപികമാര്‍ക്ക് ആത്മഹത്യ പ്രേരണാക്കുറ്റം

ട്രിനിറ്റി ലെയിസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മ്ഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 
ഗൗരി നേഘയുടെ മരണം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു; അധ്യാപികമാര്‍ക്ക് ആത്മഹത്യ പ്രേരണാക്കുറ്റം

കൊല്ലം: ട്രിനിറ്റി ലെയിസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മ്ഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 

അധ്യാപികമാരായ ക്രസന്റ്,സിന്ധു പോള്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

അധ്യാപികമാരുടെ മാനസ്സിക പീഡനം താങ്ങാന്‍ വയ്യാതെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണക്കാരയ അധ്യാപികമാരെ സസ്‌പെന്‍ഷന് ശേഷം തിരിച്ചെടുത്തപ്പോള്‍ കേക്ക് മുറിച്ച ആഘോഷം നടത്തിയ സ്‌കൂള്‍ അധികൃതരുടെ നടരപടി വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com