വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലത് - കെ സുരേന്ദ്രന്‍

കള്ളക്കച്ചവടത്തിന് നിയമസഭയെ ഉപയോഗപ്പെടുത്തിയ ഇടതുവലതു സാമാജികര്‍ക്ക് തുടരാനുള്ള യോഗ്യതയില്ല. അന്തസ്സും അഭിമാനവും നീതിബോധവും അല്പമെങ്കിലുമുണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണം
വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലത് - കെ സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍  കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് വന്‍ തിരിച്ചടിയുണ്ടായതിന് പിന്നാലെ  സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സ്വാശ്രയ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങിയ ഇടതുവലതു നേതാക്കളാണ് ഈ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്. വന്ധ്യംകരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്വാശ്രയ മുതലാളിമാരില്‍ നിന്ന് കോഴ വാങ്ങിയ ഇടതുവലതു നേതാക്കളാണ് ഈ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്. വന്ധ്യം കരിക്കപ്പെട്ട യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തൂങ്ങിച്ചാവുന്നതാണ് നല്ലത്. കള്ളക്കച്ചവടത്തിന് നിയമസഭയെ ഉപയോഗപ്പെടുത്തിയ ഇടതുവലതു സാമാജികര്‍ക്ക് തുടരാനുള്ള യോഗ്യതയില്ല. അന്തസ്സും അഭിമാനവും നീതിബോധവും അല്പമെങ്കിലുമുണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി. 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com