സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

ദളിത് ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്
സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം. ദളിത് ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിനിടെ ഉണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

തിങ്കളാഴ്​ച രാവിലെ ആറ്​ മണി മുതൽ വൈകിട്ട് ആറ്​ വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയതായി ദളിത് ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. 

പട്ടികജാതി-പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരെ ദലിത്​ സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത്​ ബന്ദിൽ 11 പേർ മരിച്ചിരുന്നു. ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ യുപി സർക്കാരുകളുടെ നടപടിയിൽ  പ്രതിഷേധിച്ചാണ്​ ദലിത്​ ഐക്യവേദി ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com