സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെ കോടതി മാനിച്ചില്ല; കണ്ണൂര്‍,കരുണ വിധിക്കെതിരെ കോടിയേരി

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി
സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെ കോടതി മാനിച്ചില്ല; കണ്ണൂര്‍,കരുണ വിധിക്കെതിരെ കോടിയേരി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെ കോടതി മാനിച്ചില്ല. നിയമസഭ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും കോടിയേരി പറഞ്ഞു.

180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം വന്നിരിക്കുന്നത്. ഓര്‍ഡിനന്‍സിന് പകരമായി നിയമസഭ പാസാക്കിയ ബില്‍ നിയമവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളില്‍ 201617 കാലയളവില്‍ മാനദണ്ഡങ്ങള്‍ മറികടന്നാണ് 180 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിനന്‍സെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഹര്‍ജി പരി?ഗണിച്ച ആദ്യദിവസം തന്നെ കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്നായിരുന്നു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഇത് നിലനില്‍ക്കെ കഴിഞ്ഞദിവസം സര്‍ക്കാര്‍ ഇരു കൊളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിയമപരമാക്കുന്നതിന് നിയമസഭയില്‍ ബില്‍ കൊണ്ടുവന്നു. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com