മുരളീധരന്‍ പറഞ്ഞത് തെറ്റ് ; മെഡിക്കല്‍ ബില്‍ പാസ്സാക്കുമ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജഗോപാല്‍

കുട്ടികളെ ബന്ദികളാക്കി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിന്നു. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്‍ പാസ്സാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്
മുരളീധരന്‍ പറഞ്ഞത് തെറ്റ് ; മെഡിക്കല്‍ ബില്‍ പാസ്സാക്കുമ്പോള്‍ സഭയില്‍ ഉണ്ടായിരുന്നില്ലെന്ന് രാജഗോപാല്‍


തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്‍ പാസ്സാക്കുമ്പോള്‍ താനും നിയമസഭയിലുണ്ടായിരുന്നു എന്ന ബിജെപി നേതാവ് വി മുരളീധരന്റെ പ്രസ്താവനക്കെതിരെ ഒ രാജഗോപാല്‍ എംഎല്‍എ. ബില്‍ സഭയില്‍ പാസ്സാക്കുമ്പോള്‍ താന്‍ സഭയില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടി പരിപാടിയുണ്ടായിരുന്നതിനാലാണ് സഭയില്‍ നിന്നും വിട്ടുനിന്നത്. ബില്‍ പാസാകുമ്പോള്‍ താന്‍ സഭയില്‍ ഉണ്ടായിരുന്നു എന്ന് വി മുരളീധരന്‍ പറഞ്ഞത് എന്തിന്റെ പേരിലെന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. കണ്ണൂര്‍, കരുണ വിഷയത്തില്‍ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ഭാവി ഓര്‍ത്താണ് ഇത്തരത്തില്‍ കത്ത് നല്‍കിയത്. ഒരു വര്‍ഷം മുമ്പാണ് കത്ത് നല്‍കിയത്. 

കുട്ടികളെ ബന്ദികളാക്കി സര്‍ക്കാര്‍ വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനിന്നു. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്‍ പാസ്സാക്കിയത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്. ബില്ലിനെ പിന്തുണച്ചിട്ടില്ല. മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് ബിജെപിയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com