രാത്രിയില്‍ വീടുവളഞ്ഞും മതില്‍ ചാടിക്കടന്നും ലെസി ഫ്രാഞ്ചൈസികളുടെ അറസ്റ്റ്; പൊലീസിന്റെ അതിസാഹസികതയില്‍ വിമര്‍ശനം

പുലര്‍ച്ചെ നാലിന് വീടുവളഞ്ഞും മതില്‍ ചാടിക്കടന്നും കിടക്കപ്പായില്‍നിന്ന് പിടികൂടിയ ആലുവ പൊലീസിന്റെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു
രാത്രിയില്‍ വീടുവളഞ്ഞും മതില്‍ ചാടിക്കടന്നും ലെസി ഫ്രാഞ്ചൈസികളുടെ അറസ്റ്റ്; പൊലീസിന്റെ അതിസാഹസികതയില്‍ വിമര്‍ശനം

ആലുവ: ലെസി ഷോപ്പ് ഫ്രാഞ്ചൈസി നടത്തുന്ന എറണാകുളം പറവൂര്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടിയ നടപടി വിവാദമാകുന്നു. പുലര്‍ച്ചെ നാലിന് വീടുവളഞ്ഞും മതില്‍ ചാടിക്കടന്നും കിടക്കപ്പായില്‍നിന്ന് പിടികൂടിയ ആലുവ പൊലീസിന്റെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. ലെസി ഷോപ്പിന്റെ റീജനല്‍ ഓഫീസില്‍ എത്തി ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പായിട്ടും തൃശൂരിലെ മൊത്തവിതരണക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് സാഹസിക നടപടിക്ക് തുനിഞ്ഞതെന്നാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അധികാര ദുര്‍വിനിയോഗം നടത്തിയതായി സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

ആരോഗ്യവകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് ലെസി വില്‍പ്പനശാലകളില്‍ വ്യാപാരം കുറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഫ്രാഞ്ചൈസി ഉടമകളെ ചൊവ്വാഴ്ച മുട്ടത്തെ റീജനല്‍ ഓഫീസില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതായി പറയുന്നു. നാല്‍പതോളം ഫ്രാഞ്ചൈസി ഉടമകള്‍ എത്തിയെങ്കിലും സ്ഥാപനത്തില്‍ ഉത്തരവാദപ്പെട്ടവര്‍ ആരു ഉണ്ടായിരുന്നില്ലത്രെ. 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ അഡ്വാന്‍സ് നല്‍കിയാണ് പലരും ഫ്രാഞ്ചൈസി എടുത്തിട്ടുളളത്.

കച്ചവടം നിന്നുപോയതിനാല്‍ അഡ്വാന്‍സ് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബഹളമുണ്ടാക്കി. പൊലീസ് എത്തിയാണ് ഫ്രാഞ്ചൈസികളെ പറഞ്ഞുവിട്ടത്. തിങ്കളാഴ്ച ഇരുകൂട്ടരുമായി ചര്‍ച്ച നടത്താന്‍ നിശ്ചയിക്കുകയും ചെയ്തു. ഇതിനിടെയാണ് പൊലീസ് കൊടു ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നപോലെ രണ്ടുപേരെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com