കണ്ണൂര്‍, കരുണ ബില്‍ തിരിച്ചയച്ചു; നിയമപരമായി നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 04:58 PM |
Last Updated: 07th April 2018 05:02 PM | A+A A- |

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം ക്രമപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ചാണ് നടപടി. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്.ശനിയാഴ്ച രാവിലെയാണ് ഗവര്‍ണരുടെ അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബില്ല് കൈമാറിയത്.
നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറിയത്. ബില്‍ ഉള്‍പ്പെട്ട ഫയല്‍ ഇന്നലെ രാത്രിയോടെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിച്ചിരുന്നത്. എന്നാല്‍ രാവിലെയോടെ ഗവര്‍ണര്‍ക്ക് ബില്‍ അയച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമസെക്രട്ടറി നേരിട്ടെത്തി ബില്‍ അടങ്ങിയ ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടുകൂടിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.ബില്‍ ഗവര്‍ണര്‍ക്ക് തിരിച്ചയക്കാമല്ലോ എന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബില്ലിന് അംഗീകാരം നല്‍കരുതെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് എംഎല്‍എ ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം ഗവര്‍ണറെ കണ്ടിരുന്നു.