ആഹാരം പൊതിയാന്‍ പത്രക്കടലാസ് വേണ്ട, പലഹാരത്തിന്റെ എണ്ണ കളയാനും

ആഹാരം പൊതിയാന്‍ പത്രക്കടലാസ് വേണ്ട, പലഹാരത്തിന്റെ എണ്ണ കളയാനും
ആഹാരം പൊതിയാന്‍ പത്രക്കടലാസ് വേണ്ട, പലഹാരത്തിന്റെ എണ്ണ കളയാനും

കൊച്ചി: വന്‍കിട കമ്പനികള്‍മുതല്‍ വഴിയോരത്തെ തട്ടുകടക്കാര്‍ക്കുവരെ ബാധകമാവുന്ന വിധത്തില്‍ ആഹാരം പൊതിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു. പത്രക്കടലാസില്‍ ആഹാരം പൊതിയുന്നതു നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും അതു ഫലപ്രദമായിട്ടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാനാണ് തീരുമാനം.

പാകംചെയ്ത ആഹാരവും പാകംചെയ്യാനുള്ളവയും പൊതിയുന്നത് ഏതുതരം വസ്തുക്കള്‍കൊണ്ടായിരിക്കണമെന്ന് അതോറിറ്റി പുറത്തിറക്കിയ കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതിയാനുപയോഗിക്കുന്ന പേപ്പര്‍, ബോര്‍ഡ്, ഗ്ലാസ്, ലോഹത്തകിട്, പ്ലാസ്റ്റിക് തുടങ്ങിയവയ്‌ക്കെല്ലാം പുതിയ മാനദണ്ഡങ്ങളുണ്ടാക്കും. അതനുസരിച്ചുമാത്രമേ വിതരണം അനുവദിക്കൂ. 

പത്രക്കടലാസില്‍ നേരിട്ട് ആഹാരസാധനങ്ങള്‍ പൊതിയുന്നതും അതില്‍വെച്ച് കഴിക്കുന്നതും ഒഴിവാക്കണം, അച്ചടിമഷിയില്‍ ആരോഗ്യത്തെ അപകടത്തിലാക്കുന്ന പലതരം രാസവസ്തുക്കളുണ്ട്. അത് ആഹാരവുമായി കലരാന്‍ പാടില്ല.

പലഹാരങ്ങളിലെ എണ്ണകളയാന്‍ പത്രക്കടലാസ് ഉപയോഗിക്കരുത്, ചൂടുള്ള ആഹാരം പ്ലാസ്റ്റിക് പാത്രത്തിലോ പ്ലാസ്റ്റിക് അംശമുള്ള പേപ്പറിലോ പൊതിയരുത്.

സദ്യയില്‍ പ്ലാസ്റ്റിക് ആവരണമുള്ള ഇലയ്ക്ക് പ്രിയമേറിവരുന്നുണ്ട്. ചൂടുള്ള ആഹാരം അതില്‍ വിളമ്പാതെ സൂക്ഷിക്കണമെന്ന് കരടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com