കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുവിന് മുമ്പ് ശമ്പളം നല്‍കും: എംഡി ഹേമചന്ദ്രന്‍

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വിഷുവിന് മുന്‍പ് നല്‍കും - ഡ്യൂട്ടി പരിഷ്‌കരണം സമവായത്തിലൂടെ മാത്രമെ നടപ്പാക്കുവെന്നും മുന്‍വിധികളില്ലെന്നും എംഡി  ഹേമചന്ദ്രന്‍
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിഷുവിന് മുമ്പ് ശമ്പളം നല്‍കും: എംഡി ഹേമചന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വിഷുവിന് മുന്‍പ് നല്‍കുമെന്ന് എംഡി  ഹേമചന്ദ്രന്‍. ഡ്യൂട്ടി പരിഷ്‌കരണം സമവായത്തിലൂടെ മാത്രമെ നടപ്പാക്കുവെന്നും മുന്‍വിധികളില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

തൊഴിലാളി സംഘടനകളോട് ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതിന് ശേഷംമാത്രമായിരിക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. വിശദമായ പഠനം നടത്തി മുന്നൊരുക്കങ്ങളോടെ പരിഷ്‌കാരം നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com