ബല്‍റാമിനെ പിന്തുണച്ച് കെ.സി വേണുഗോപാല്‍; ഗ്രൂപ്പ് മാത്രം മതി എന്നാണെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ല

കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് ബില്‍ വിവാദത്തില്‍ വി.ടി ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍
ബല്‍റാമിനെ പിന്തുണച്ച് കെ.സി വേണുഗോപാല്‍; ഗ്രൂപ്പ് മാത്രം മതി എന്നാണെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ല

കൊച്ചി: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജ് ബില്‍ വിവാദത്തില്‍ വി.ടി ബല്‍റാം എംഎല്‍എയ്ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ എന്നും കോണ്‍ഗ്രസിന്റെ സൗന്ദര്യമായിരുന്നു. ഇപ്പോള്‍ അതു കുറഞ്ഞുവരികയാണ്. പ്രധാന വിഷയങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ നേതാക്കള്‍ എല്ലാവരുമായും ആലോചിക്കണമെന്നും വേണുഗോപാല്‍ മനോരമ ന്യൂസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.  ഗ്രൂപ്പ് മാത്രം മതി എന്ന നിലപാടു നേതാക്കള്‍ സ്വീകരിച്ചാല്‍ പാര്‍ട്ടി ഉണ്ടാവില്ല. ഗ്രൂപ്പ് ഒരു മതം ആക്കരുത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം ഉപരിതലത്തില്‍ മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു. 

നേരത്തെ ബല്‍റാമിനെ വിമര്‍ശിച്ച് റോജി എം ജോണും ശബരിനാഥനും രംഗത്ത് വന്നിരുന്നു. ഒമ്പതുമാസമായി ബില്ലിനെപ്പറ്റി മിണ്ടാതിരുന്ന ബല്‍റാം അവസാന നിമിഷം ബില്ലിനെ എതിര്‍ത്തത്  പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നാണ് ഇവരുടെ ആരോപണം. ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. ബില്ലിനെ പിന്തുണച്ചത് ശരിയായില്ല എന്നു പറഞ്ഞു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വിഎം സുധീരനും രഗത്ത് വന്നപ്പോള്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബില്ലിനെ പിന്തുണച്ചതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com