വി.ടി ബല്‍റാമിനെ തള്ളി ഹൈബി ഈഡനും; എതിര്‍പ്പ് പറയേണ്ടിടത്തൊന്നും പറഞ്ഞില്ല

കരുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിവാദ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത വി.ടി ബല്‍റാമിന് എതിരെ ഹൈബി ഈഡന്‍ എംഎല്‍എ. 
വി.ടി ബല്‍റാമിനെ തള്ളി ഹൈബി ഈഡനും; എതിര്‍പ്പ് പറയേണ്ടിടത്തൊന്നും പറഞ്ഞില്ല

രുണ,കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിവാദ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്ത വി.ടി ബല്‍റാമിന് എതിരെ ഹൈബി ഈഡന്‍ എംഎല്‍എ. ബില്ലിനെ പിന്തുണക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായാ തീരുമാനമായിരുന്നു. അത് 180 വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്തുകൊണ്ടുള്ള മാനുഷികപരമായ ഒരു തീരുമാനമായിരുന്നു. വി.ടി ബല്‍റാമിന് എതിര്‍ നിലപാട് സ്വീകരിക്കണമായിരുന്നുവെങ്കില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറയാമായിരുന്നു. ഒരുവിഷയത്തില്‍ ആര് എന്ത് നിലപാട് സ്വീകരിക്കണം, എന്ത് പ്രസംഗിക്കണം എന്നുപോലും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതുചെയ്തില്ല, ഹൈബി ഈഡന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

ഇത് രമേശ് ചെന്നിത്തലയുടെ മാത്രം തീരുമാനമല്ല,പ്രതിപക്ഷത്തിന്റെ മൊത്തത്തിലുള്ളതാണ്. അതില്‍ ക്ലാരിഫിക്കേഷന്‍ നല്‍കണമെങ്കില്‍ അതിന് മുമ്പ് ആകാമായിരുന്നു. ബില്ലിനെ എതിര്‍ക്കുക എന്നത് എളുപ്പമാണ്, പലകുട്ടികളും മെറിറ്റിന്റെ  അടിസ്ഥാനത്തില്‍ വന്നതാണ്. ഞാന്‍ സ്വാശ്രയ മാനേജ്‌മെന്റിന് എതിരാണ്. ഞാന്‍ മാനേജ്‌മെന്റുകളുടെ കച്ചവടത്തിന് എതിരെ നിരാഹാരം കിടന്നതാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ കൂട്ടമായ നിലപാടിനെ എപ്പോഴും എതിര്‍ക്കണമെന്നില്ല. ഞങ്ങളെപ്പോഴും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എതിരാണ്. ഇതൊരു ബാഡ് പ്രാക്ടീസ് ആണ്. പ്രത്യേക പരിഗണന നല്‍കി എപ്പോഴും ഇത് നടപ്പാക്കാന്‍ ശ്രമിക്കരുത് എന്നുള്ള ഉറച്ച മുന്നറിയിപ്പ് നല്‍കി തന്നെയാണ് പിന്തുണ പ്രഖ്യാപിച്ചത്, ഹൈബി പറഞ്ഞു. 

മുമ്പ് സ്വാശ്രയ കോളജുകളുടെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് നിമയസഭയില്‍ നിരാഹാരം കിടന്ന എംഎല്‍എമാരാണ് ഹൈബി ഈഡനും വി.ടി ബല്‍റാമും റോജി എം ജോണും കെ.എസ് ശബരിനാഥനും. ഇതില്‍ മൂന്നുപേരും ഇപ്പോള്‍ വി.ടി ബല്‍റാമിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. 

 പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും നിയമസഭ സമ്മേളത്തിനിടയിലും ഈ ബില്‍ യുഡിഎഫ് പലവട്ടം ചര്‍ച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയില്‍ വന്നു ആരോടും ചര്‍ച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല എന്നായിരുന്നു കെ.എസ് ശബരിനാഥന്റെ പ്രതികരണം. 

വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളില്‍ ഉന്നയിച്ച് ചര്‍ച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തില്‍പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി 'ഞാന്‍ മാത്രം മാന്യന്‍', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദര്‍ശ രാഷ്ട്രീയത്തോട് ' അശേഷം താല്‍പര്യമില്ല എന്ന് മാത്രം പറയട്ടെ.'ലൈക്' കള്‍ക്കും, കയ്യടിക്കും വേണ്ടിധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനില്ല. പാര്‍ട്ടി തീരുമാനത്തെ ജനം വിമര്‍ശിക്കുമ്പോള്‍ അത് ഏറ്റെടുക്കാനും തയ്യാറാണെന്നായിരുന്നു റോജി.എം ജോണിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com