ദലിത് ഹര്‍ത്താലിന് യൂത്ത് ലീഗിന്റെ പിന്തുണ; എതിര്‍ക്കുന്നതിന് പിന്നില്‍ ജാതീയതയും ഫ്യൂഡല്‍ മനോഭാവവും

ദലിത് ഹര്‍ത്താലിന് യൂത്ത് ലീഗിന്റെ പിന്തുണ; എതിര്‍ക്കുന്നതിന് പിന്നില്‍ ജാതീയതയും ഫ്യൂഡല്‍ മനോഭാവവും

തിങ്കളാഴ്ച നടക്കുന്ന ദലിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്


മലപ്പുറം: തിങ്കളാഴ്ച നടക്കുന്ന ദലിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന്  യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. 

പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. അതുകൊണ്ട് നാളെ നടക്കുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്നും യൂത്ത് ലീഗ് അറിയിച്ചു.യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാണ് സെക്രട്ടേറിയറ്റ് യോഗം നടന്നത്. 

പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമത്തില്‍ മാറ്റം വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ നടന്ന ഭാരത് ബന്ദ് സംഘര്‍ഷത്തില്‍ 12 ദലിതര്‍ കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായാണ് കേരളത്തില്‍ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. 

ഹര്‍ത്താലിനോട് മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടില്ല. സിപിഎമ്മും കോണ്‍ഗ്രസുംം പരസ്യ നിലപാട് പറഞ്ഞിട്ടില്ല. അതേസമയം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി  ചെറിയാന്‍ രംഗത്തെത്തി. ആവശ്യപ്പെട്ടാല്‍ പിന്തുണ പ്രഖ്യാപിക്കും എന്നാണ് സിപിഐ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com