ദലിത് ഹര്‍ത്താല്‍ നാളെ ; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് എം ഡി

ബസുകള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്ന് പൊലീസിനോടും കെഎസ്ആര്‍ടിസി എംഡി ആവശ്യപ്പെട്ടു
ദലിത് ഹര്‍ത്താല്‍ നാളെ ; കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് എം ഡി

തിരുവനന്തപുരം : ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുമെന്ന് എംഡി എ.ഹേമചന്ദ്രന്‍ അറിയിച്ചു. എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ അയച്ചു. ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ബസുകള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്ന് പൊലീസിനോടും കെഎസ്ആര്‍ടിസി എംഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ബസുകളും നാളെ സര്‍വീസ് നടത്തുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്. കടകളും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അതത് അസോസിയേഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. 

ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. മുപ്പതോളം ദലിത് സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com