ഷുഹൈബിനെ കൊന്നവരെയല്ല, കൊല്ലിച്ചവരെ ആദ്യം പിടികൂടണം; ഉന്നതരായ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് എ.കെ ആന്റണി

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് ആദ്യം പിടികൂടേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി
ഷുഹൈബിനെ കൊന്നവരെയല്ല, കൊല്ലിച്ചവരെ ആദ്യം പിടികൂടണം; ഉന്നതരായ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് എ.കെ ആന്റണി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് ആദ്യം പിടികൂടേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊലപാതകത്തില്‍ ഉന്നതരായ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ട്. നിലവില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമായി തോന്നുന്നില്ല. പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ആന്റണി വ്യക്തമാക്കി. പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഷുഹൈബ് വധക്കേസിലും വിധി മറ്റൊന്നാകില്ലെന്നും അന്വേഷണം പതിവ് പോലെ നിലയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com