'180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കാണണം'

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
'180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കാണണം'

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേരളത്തിലെ ആരോഗ്യവിദ്യാഭ്യാസരംഗത്തെ നിലവാരത്തകര്‍ച്ച ഉത്്കണ്ഠയുണ്ടാക്കുന്നു. 180 കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യര്‍ത്ഥികളുടെ ഭാവി കൂടി കാണണമെന്നും ഐഎംഎ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അനുമതിയോടെ കേരള സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ ഭാവി ഓര്‍ത്താണ് ഇത്തരമൊരു ബില്‍ അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം. പ്രതിപക്ഷവുമായി ആലോചിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com