അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികല

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും
അഴിമതിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ട് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണുന്നില്ല : കെപി ശശികല

കൊച്ചി :  ആത്മവിശ്വാസമുള്ള ഹിന്ദു സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. അതിനായി ഹിന്ദു പ്രയത്‌നിക്കണം. അഴിമതിയുടെയും തമ്മിലടികളുടെയും പേരില്‍ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇതരസമുദായങ്ങളിലെ അഴിമതികള്‍ കാണാത്തതെന്നും ശശികല ചോദിച്ചു. 

മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ഒരുവിഭാഗം മുറവിളി കൂട്ടുന്നു. ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ വേണ്ടിയാണെന്ന് പുറമേ പറയുന്നുണ്ടെങ്കിലും ഇതിനു പിന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളത്. ഹിന്ദു പെണ്‍കുട്ടികളെ പ്രണയവലയില്‍പ്പെടുത്താന്‍ ആസൂത്രിത പ്രവര്‍ത്തനങ്ങളുണ്ടെന്നും ശശികല ആരോപിച്ചു. ഗുരുവായൂരില്‍ ആയിരം രൂപ വാങ്ങി വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കുന്നത് പണം തട്ടുന്നതിനു വേണ്ടിയാണെന്നും ശശികല പറഞ്ഞു. 

ഹിന്ദുമതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്ന്  ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് മുന്‍ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍ ഹരി പറഞ്ഞു. ഇസ്‌ലാം മതത്തിലും ക്രിസ്തുമതത്തിലുമെല്ലാം സ്ത്രീക്ക് പുരുഷനൊപ്പം സ്ഥാനമില്ല. ശാസ്ത്രം മുന്നോട്ടുപോയപ്പോള്‍ മാത്രമാണ്  ക്രൈസ്തവ രാഷ്ട്രങ്ങളില്‍ പലയിടത്തും സ്ത്രീക്കു പുരുഷനൊപ്പം സ്ഥാനം ലഭിച്ചത്. ഇസ്‌ലാം രാഷ്ട്രങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. 

ഹിന്ദുമതം പുരുഷനൊപ്പം തന്നെയാണു സ്ത്രീയെ കാണുന്നത്. പുരുഷന് എവിടെ വരെ പോകാമോ, അവിടം വരെ സ്ത്രീകള്‍ക്കും പോകാനാകും. എല്ലാ മതങ്ങളെയും തുല്യമായി ആദരിക്കാനാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. എന്നാല്‍, ക്രൈസ്തവ , ഇസ്‌ലാം മതങ്ങള്‍ തങ്ങളുടെ മതവും തങ്ങളുടെ ദൈവവും മാത്രമാണ് ശരിയെന്നാണ് പറയുന്നതെന്നും ആര്‍ ഹരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com