ഇത് ഹര്‍ത്താലിനെതിരെയുള്ള പൊതുവികാരമല്ല, സെലക്ടീവ് എതിര്‍പ്പാണ്: ഹരീഷ് വാസുദേവന്‍

ഇത് ദളിതര്‍ക്ക് അധികാര പങ്കാളിത്തം കുറവാണെന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന ദളിത് വിരുദ്ധരുടെ ഹുങ്ക്, അഹങ്കാരം എന്നിവയാണെന്നാണ് ഹരീഷ് പറയുന്നത്.
ഇത് ഹര്‍ത്താലിനെതിരെയുള്ള പൊതുവികാരമല്ല, സെലക്ടീവ് എതിര്‍പ്പാണ്: ഹരീഷ് വാസുദേവന്‍

ന്ന് സംസ്ഥാനവ്യാപകമായി പട്ടികജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ ഹര്‍ത്താലിനോട് വ്യാപാരി വ്യാവസായി സമിതിയും ഹോട്ടലുടമകളും അനുഭാവപൂര്‍വ്വമായി നടപടിയല്ല സ്വീകരിച്ചത്. ഇതിനെതിരെ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 

ദളിതര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുമ്പോള്‍ മാത്രം അതിനെ തോല്പിക്കും എന്നൊരു വാശിയുണ്ട് എന്നത് ബസ് മുതലാളിമാരുടെ ശബ്ദത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബ്ദത്തിലും ഹോട്ടലുടമകളുടെ ശബ്ദത്തിലും കേള്‍ക്കാം. ഇത് ഹര്‍ത്തലിനെതിരെയുള്ള പൊതുവികാരമല്ല, സെലക്ടീവ് എതിര്‍പ്പാണ് ഇത്. ദളിതര്‍ക്ക് അധികാര പങ്കാളിത്തം കുറവാണെന്ന തിരിച്ചറിവില്‍ ഉണ്ടാകുന്ന ദളിത് വിരുദ്ധരുടെ ഹുങ്ക്, അഹങ്കാരം എന്നിവയാണെന്നാണ് ഹരീഷ് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദളിതർ ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ മാത്രം അതിനെ തോല്പിക്കും എന്നൊരു വാശിയുണ്ട് എന്നത് ബസ് മുതലാളിമാരുടെ ശബ്ദത്തിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശബ്ദത്തിലും ഹോട്ടലുടമകളുടെ ശബ്ദത്തിലും കേൾക്കാം. ഇത് ഹർത്തലിനെതിരെയുള്ള പൊതുവികാരമല്ല, സെലക്ടീവ് എതിർപ്പാണ് ഇത്. ദളിതർക്ക് അധികാര പങ്കാളിത്തം കുറവാണെന്ന തിരിച്ചറിവിൽ ഉണ്ടാകുന്ന ദളിത് വിരുദ്ധരുടെ ഹുങ്ക്, അഹങ്കാരം.

എന്നാൽ സർക്കാരിനും ഉണ്ടോ ആ എതിർപ്പ്? DGP യുടെയും KSRTC യുടെയും ഒക്കെ ശബ്ദത്തിൽ അത് കേൾക്കാം.

മിസ്റ്റർ.ബെഹ്റ, ഹർത്താലിന് വാഹനം തടഞ്ഞാൽ കേസെടുക്കണമെന്ന ഹൈക്കോടതി ഫുൾ ബെഞ്ച് വിധി വന്നശേഷമുള്ള ആദ്യത്തെയോ നൂറാമത്തെയോ ഹർത്താലല്ല ഇത്. ഇന്ന് മാത്രം സട കുടഞ്ഞെഴുന്നേറ്റ ഈ നിയമബോധം ദളിത് വിരുദ്ധ തലയിൽ നിന്ന് ഉണ്ടായതാണ് എന്നറിയാൻ വലിയ ബുദ്ധി വേണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com