ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഹർത്താൽ അനുകൂലികൾ കാർ അടിച്ചുതകർത്തു. പത്തനംതിട്ട അയിരൂർ സ്വദേശി പ്രമോദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ് ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്.
അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഹർത്താൽ അനുകൂലികൾ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. പ്രമോദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ