ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്;സര്‍വീസ് നിര്‍ത്തിവച്ചു 

പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാന ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു.
ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ഭാഗികം;കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്;സര്‍വീസ് നിര്‍ത്തിവച്ചു 

തിരുവനന്തപുരം: പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ച സുപ്രീംകോടതി നടപടിക്കെതിരെ വിവിധ ദലിത് സംഘടനകള്‍ ആഹ്വാന ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു.  കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. 

തൃശൂര്‍ വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു.തിരുവനന്തപുരം തമ്പാനൂരില്‍ ദലിത് ഐക്യവേദി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. 

ഹര്‍ത്താലിന് സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസുടമകളും തീയറ്റര്‍ ഉടമകളും വ്യാപാരി വ്യവസായികളും അറിയിച്ചിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍,കാലിക്കറ്റ്,എംജി,കേരള യൂണിവേഴ്‌സിറ്റികള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com