നരേന്ദ്രമോദി സര്‍ക്കാര്‍ ആദിവാസി - ദളിത് വിരുദ്ധമെന്ന് സികെ ജാനു

ദളിത് ആദിവാസി വിരുദ്ധ നിലപാട് തിരുത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം - നിലപാട് തിരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും സന്ദര്‍ശിക്കും 
നരേന്ദ്രമോദി സര്‍ക്കാര്‍ ആദിവാസി - ദളിത് വിരുദ്ധമെന്ന് സികെ ജാനു

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ദളിത് - ആദിവാസി വിരുദ്ധ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്ന് എന്‍ഡിഎ നേതാവ് സികെ ജാനു. ഇത് തിരുത്താന്‍ മോദി  സര്‍ക്കാര്‍ തയ്യാറാവണം.  എസ്.സി -എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ നടപടിക്കെതിരെ പ്രധാനമന്ത്രി മോദിയെയും പ്രസിഡന്റ് രാംനാഥ് കോവിന്ദിനെയും സന്ദര്‍ശിക്കുമെന്നും സികെ ജാനു പറഞ്ഞു. 

ദളിത്  സംഘടനകള്‍ ഇന്ന് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താല്‍ ആവശ്യമായിരുന്നു. ഒരു പരിപാടിക്ക് ഒരു പരിപാടി എന്ന രീതിയിലല്ല ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. ഇതാദ്യമായാണ് സംസ്ഥാന വ്യാപകമായി ദളിത് സംഘടനകല്‍ ഹര്‍ത്താല്‍ നടത്തുന്നത്. കേരളത്തിലെ ജനങ്ങളുടെ പിന്തുണയും ഹര്‍ത്താലിനുണ്ടായതെന്നും ഹര്‍ത്താലിനെക്കാള്‍ വലിയ സമരമായിരുന്നു കേരളത്തിലുണ്ടാവേണ്ടിയിരുന്നതെന്നും ജാനു പറഞ്ഞു. ഹര്‍ത്താലിന് പിന്തുണ തേടി തന്നെയോ സംഘടനയെയോ സമീപിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തയ്യായാറായിട്ടില്ല. ഇതുസംബന്്ധമായ യോജിച്ച പോരാട്ടത്തിന് സംസാരിക്കാന്‍ പോലും നേതാക്കള്‍ വൈമനസ്യം കാണിച്ചു. എന്നിട്ടും ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനായി സംഘടന സജീവമായി  രംഗത്തിറങ്ങിയെന്നും ജാനു പറഞ്ഞു.

ഹര്‍ത്താലിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വളരെ മോശമാണ്. കേരളത്തില്‍ ചെറുതം വലുതുമായ രണ്ടംഗങ്ങള്‍ മാത്രമുള്ള ഈര്‍ക്കിള്‍ പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയാല്‍ പോലും സഹകരിക്കുകയാണ് കേരളീയരുടെ നിലപാട്. പക്ഷേ കേരളത്തിലെ പട്ടികജാതി- പട്ടിക വിഭാഗങ്ങള്‍ ഒരു ഹര്‍ത്താല്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ എതിരായ സമീപനമാണ് സ്വീകരിച്ചത്. 

അദിവാസികള്‍ അവരുടെ യഥാര്‍ത്ഥപ്രശ്‌നങ്ങള്‍ പറഞ്ഞിട്ട് കേസടുക്കാത്തവരാണ് ആക്ടില്‍ ദുര്‍വിനിയോഗം നടന്ന എന്ന് പറയുന്നത്. പട്ടികജാതി - പട്ടികവര്‍ഗക്കാരായത് കൊണ്ട് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായത്. മറ്റ് ഏത് വിഭാഗമായിരുന്നെങ്കിലും ആദ്യമൊരു കമ്മീഷനെ വെക്കാനാണ് തയ്യാറാകുകയെന്നും ഇത് ജാതിപരമായ വിവേചനമാണെന്നും ജാനു പറഞ്ഞു.

എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്‌റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോഓര്‍ഡിനേഷന്‍ കമ്മിറ്റികാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘംകാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com